( www.truevisionnews.com ) ഞണ്ടുകളുടെ നാട്ടില്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യലക്ഷ്മി. പിന്നീട് മായാനദിയിലെ അപ്പുവായി എത്തി മലയാളികളുടെ ഹൃദയം കവര്‍ന്നു. പിന്നീടങ്ങോട്ട് ഐശ്വര്യക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മണിരത്‌നത്തിന്റെ പൊന്നിയിന്‍സെല്‍വനില്‍ പൂങ്കുഴലിയായും താരം തിളങ്ങി.

സാമൂഹികമാധ്യമങ്ങളില്‍ സജീവമായ ഐശ്വര്യ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്വര്‍ഗീയസുന്ദരിയെ പോലെ മനോഹരമായ ഒരു ചിത്രം ഐശ്വര്യ പങ്കുവെച്ചിരിക്കുകയാണ്.
ലൈറ്റ് പര്‍പ്പിള്‍ നിറത്തിലുള്ള ലെഹങ്കയാണ് താരത്തിന്റെ വേഷം. സില്‍വര്‍ എംബ്രോഡറിയുള്ള ദുപ്പട്ട ഔട്ട്ഫിറ്റിന്റെ ഭംഗി കൂട്ടുന്നു. ഓക്‌സിഡൈസ്ഡ് സില്‍വര്‍ ഫിംഗര്‍ റിങ്ങും ഹാങ്ങിങ് കമ്മലുകള്‍ക്കുമൊപ്പമാണ് ഐശ്വര്യ ലെഹങ്ക സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. അത് ലളിതവും അതേസമയം ക്ലാസിയുമായ ലുക്ക് നല്‍കുന്നു.
ഐശ്വര്യയുടെ വസ്ത്രധാരണരീതി പലപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഏത് മോഡല്‍ വസ്ത്രങ്ങളെയും സ്റ്റൈലിങ്ങിലൂടെ ഐശ്വര്യ മികച്ചതാക്കുന്നു. നിരവധി പേരാണ് ചിത്രത്തിന് കമൻ്റുമായി എത്തിയിരിക്കുന്നത്. അതീവ സുന്ദരിയായിട്ടുണ്ടെന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്നും കമൻ്റുകളുണ്ട്.
#aishwaryalekshmi #new #photoshoot
