പ്രഭാത ഭക്ഷണത്തിന് ശേഷം അവശനിലയിലായി ഹോസ്റ്റലിലെ 30 വിദ്യാർത്ഥിനികൾ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രഭാത ഭക്ഷണത്തിന് ശേഷം അവശനിലയിലായി ഹോസ്റ്റലിലെ 30 വിദ്യാർത്ഥിനികൾ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Jun 14, 2025 01:58 PM | By Susmitha Surendran

തഞ്ചാവൂർ: (truevisionnews.com)  പ്രഭാത ഭക്ഷണത്തിന് വിളമ്പിയത് പുളിയോദരയും തക്കാളി കറിയും. അവശനിലയിലായി എസ് സി ഹോസ്റ്റലിലെ 30 വിദ്യാർത്ഥിനികൾ. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. പട്ടുകോട്ടെയിലെ ആദി ദ്രാവിഡ‍ർ ഗേൾസ് ഹോസ്റ്റലിലെ 30 വിദ്യാർത്ഥിനികളാണ് വെള്ളിയാഴ്ച പ്രഭാത ഭക്ഷണത്തിന് പിന്നാലെ അവശനിലയിലായത്. ഭക്ഷ്യ വിഷബാധയെന്ന സംശയത്തിലാണ് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ മൂന്ന് വർഷമായി ഒരു സ്വകാര്യ കല്യാണ ഓഡിറ്റോറിയത്തിന് പുറത്തായാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. മുപ്പത് വിദ്യാർത്ഥിനികളാണ് ഈ ഹോസ്റ്റലിലുള്ളത്. പട്ടുകോട്ടെയിലെ സർക്കാ‍ർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളാണ് ഇവർ. വെള്ളിയാഴ്ച രാവിലെ പുളിയോദരെയും തക്കാളി കറിയും ഉരുളക്കിഴങ്ങ് പൊരിച്ചതുമാണ് പ്രഭാത ഭക്ഷണമായി നൽകിയത്.

ഭക്ഷണത്തിന് ശേഷം വിദ്യാർത്ഥിനികൾ പതിവ് പോലെ സ്കൂളിലേക്ക് പോയി. എന്നാൽ 11 മണിയോടെ ആറ് വിദ്യാർത്ഥിനികൾ ഛർദ്ദിക്കുകയും പിന്നാലെ തലകറങ്ങി വീഴുകയുമായിരുന്നു. ഇവരെ അധ്യാപകർ ആശുപത്രിയിലേക്ക് എത്തിച്ചു. ഇതിന് പിന്നാലെ 22 വിദ്യാർത്ഥിനികൾ കൂടി സമാന ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളാണ് വിദ്യാർത്ഥിനികൾക്കുള്ളതെന്നാണ് ഡോക്ടർമാർ വിശദമാക്കിയത്.

30 female students hostel state distress after breakfast

Next TV

Related Stories
അത് അൽപ്പം കടുത്തുപോയി... ജയിലിലെ പരിശോധനയ്ക്കിടെ മൊബൈല്‍ഫോണ്‍ വിഴുങ്ങി തടവുകാരന്‍, പിന്നാലെ വയറുവേദന; ഒടുവില്‍ ശസ്ത്രക്രിയ

Jul 12, 2025 10:20 PM

അത് അൽപ്പം കടുത്തുപോയി... ജയിലിലെ പരിശോധനയ്ക്കിടെ മൊബൈല്‍ഫോണ്‍ വിഴുങ്ങി തടവുകാരന്‍, പിന്നാലെ വയറുവേദന; ഒടുവില്‍ ശസ്ത്രക്രിയ

ജയിലിലെ പരിശോധനയ്ക്കിടെ മൊബൈല്‍ഫോണ്‍ വിഴുങ്ങി തടവുകാരന്‍, പിന്നാലെ വയറുവേദന; ഒടുവില്‍...

Read More >>
ആരെ വിശ്വസിക്കും....? സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു

Jul 12, 2025 06:36 PM

ആരെ വിശ്വസിക്കും....? സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു

സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു...

Read More >>
മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

Jul 12, 2025 04:21 PM

മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

മംഗളുരു റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡിൽ വിഷവാതക ചോർച്ച, കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക്...

Read More >>
ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Jul 12, 2025 12:43 PM

ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍...

Read More >>
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

Jul 12, 2025 11:25 AM

വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം, ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
Top Stories

Entertainment News

//Truevisionall