തിരുവനന്തപുരം : ( www.truevisionnews.com) മുൻ കൃഷി മന്ത്രി കെ.പി. മോഹനൻ എം എൽ എ കലോത്സവ നഗരിയിലെ ട്രൂവിഷൻ സ്റ്റുഡിയോ അനന്തപുരി കലാപുരം സന്ദർശിച്ചു.

രാഷ്ട്രീയ ജനതാദളിനെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം 2011-ലേയും 2021-ലേയും കേരള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൂത്തുപറമ്പ് നിയമസഭാമണ്ഡത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
ഇതിനു മുൻപ് മൂന്നു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011മുതൽ 2016 വരെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രി ആയിരുന്നു.
മുൻ മന്ത്രിയും സമുന്നത സോഷ്യലിസ്റ്റ് നേതാവുമായിരു പി.ആർ കുറുപ്പിൻ്റെ മകനായ കെ പി മോഹനൻ മുൻ കലോത്സവതാരവും കളരി കായിക താരവുമാണ്.
താൻ ഇതിനു മുമ്പും ഇത്തരം കലോത്സവ വേദികൾ സന്ദർശിക്കാറുണ്ടെന്നു കുട്ടികളെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും കെ പി മോഹനൻ കൂട്ടിച്ചേർത്തു. കെ എസ് ടി സി സംസ്ഥാന പ്രസിഡന്റ് ഹരീഷ് കടവത്തൂർ , സംസ്ഥാന കമ്മിറ്റി അംഗം പി കിരൺജിത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
#Kalapuram@ #Ananthapuri #KPMohanan #MLA #visited #TrueVision #Studio
