തലശ്ശേരി: (truevisionnews.com) സംഘർഷ സാധ്യതയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ന്യൂ മാഹിയിൽ പൊലീസിൻ്റെ മിന്നൽ പരിശോധന. സംഘർഷ സാധ്യത നിലനില്ക്കുന്ന പ്രദേശങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ റോഡുകളും വഴികളും നിയന്ത്രണത്തിലാക്കി എഎസ്പി പി. ബി. കിരണിന്റെ നേതൃത്വത്തിലെ സബ് ഡിവഷനിലെ പൊലീസ് സംഘമാണ് മിന്നൽ പരിശോധന നടത്തിയത്. നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു.
സമീപ പ്രദേശങ്ങളിൽ നിന്ന് എത്തിയവരുൾപ്പെടെയുള്ളവരെ കർശന നിയന്ത്രണത്തിലാക്കി. ആയിരം വാഹനങ്ങൾ പരിശോധിച്ചു. നിയമ ലംഘനങ്ങൾ കണ്ടെത്തിയവരിൽ നിന്ന് പിഴയും ഈടാക്കി. മദ്യപിച്ചു വാഹനം ഓടിച്ചവരെയും പൊതു സ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയവരെയും കൈയ്യോടെ പിടികൂടി കേസ് എടുത്തു. 21 കേസുകൾ രജിസ്റ്റർ ചെയ്തു. കരുതൽ അറസ്റ്റും നടത്തി.
.gif)

ന്യൂ മാഹി പൊലീസ് ഇൻസ്‌പെക്ടർ പി. എ. ബിനു മോഹൻ സബ് ഡിവിഷനിലെ എസ്ഐ മാർ എന്നിവർ നേതൃത്വം നൽകി. ബോംബ് സ്‌ക്വഡ് വിവിധ സ്ഥലങ്ങളിൽ പരിശോധനയും നടത്തി. വരും ദിവസങ്ങളിൽ തലശ്ശേരി, ചൊക്ലി, കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും സമാന രീതിയിലുള്ള പരിശോധന നടക്കും.
Police conduct raid in New Mahe following an intelligence report indicating the possibility of conflict
