കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ് തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ബസിന്റെ അമിത വേഗതയും മരണപ്പാച്ചിലും യാത്രക്കാരുടെ ഉൾപ്പെടെ ജീവന് ഭീഷണിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതോടെയാണ് ബസുകളുടെ സർവീസ് തടയുന്ന തരത്തിലുള്ള പ്രതിഷേധത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. കുറ്റ്യാടിയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട സ്വകാര്യ ബസ് ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്.
ബസിൽ യാത്ര ചെയ്ത നിരവധി യാത്രക്കാരെ ബസിൽ നിന്നും ഇറക്കുകയും ബസ് സർവീസ് നടത്താൻ സമ്മതിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. സ്ഥലത്ത് പൊലീസ് എത്തി സംഘർഷത്തിലേക്ക് മാറാതെ പ്രതിഷേധക്കാരെ തടയുന്നുണ്ട്. നിലവിൽ സ്വകാര്യ ബസുകളുടെ സർവീസ് നടത്താൻ സമ്മതിക്കില്ലെന്ന് തന്നെയാണ് യൂത്ത് കോൺഗ്രസിന്റെ നിലപാട്.
.gif)

കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിയുടെ ജീവൻ കൂടെ പൊലിഞ്ഞതോടെ നാട്ടുകാർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെയും സമാനയായ രീതിയിൽ ബസുകൾ തടഞ്ഞിരുന്നു.
ബസ് തടയാനെത്തിയ യുവജന സംഘടനകളും പോലീസും തമ്മിലാണ് സംഘർഷം ഉണ്ടായി. സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്തവരെ നാട്ടുകാര്‍ ബലംപ്രയോഗിച്ച് മോചിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. വിദ്യാര്‍ഥി സംഘടനകളും യുവജന സംഘടനകളും പ്രതിഷേധത്തിനെത്തിയിരുന്നു. സമരം നേരിടാനെത്തിയ പോലീസിന്റെ വാഹനത്തിന് മുന്നില്‍ സമരക്കാര്‍ റീത്ത് വെച്ചു. കുറ്റ്യാടി റൂട്ടിലേക്ക് ഇന്ന് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയാല്‍ തടയുമെന്നാണ് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് സ്വകാര്യ ബസിടിച്ച് ജവാദ് എന്ന വിദ്യാര്‍ഥി മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റെരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന ജവാദിനെ ഇടിച്ചിടുകയും ബസിന്റെ ടയര്‍ കയറിയിങ്ങി മരണം സംഭവിക്കുകയുമായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ഉൾപ്പെടെ ബസുകൾ തടയാൻ ഇറങ്ങിയത്.
അപകടത്തിന് പിന്നാലെ ഇന്നലെ തന്നെ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു. വഴിതടഞ്ഞ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സമയത്ത് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കാന്‍ സ്വകാര്യ ബസാണ് പോലീസ് ഉപയോഗിച്ചത്. എന്നാല്‍ കസ്റ്റഡിയിലെടുത്തവരെ ബലംപ്രയോഗിച്ച് മറ്റുള്ളവര്‍ മോചിപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു.
ഇന്നലെ അപകടത്തിൽ മരിച്ച വിദ്യാർത്ഥിക്ക് നാട് ഇന്ന് വിട ചൊല്ലും. കുറ്റ്യാടി മരുതോങ്കര സ്വദേശി താഴത്തെ വളപ്പിൽ അബ്ദുൽ ജലീലിന്റെ മകൻ അബ്ദുൽ ജവാദ് ആണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജനൽ സെന്ററിലെ എം എസ് ഡബ്ള്യു വിദ്യാർത്ഥിയാണ് ജവാദ്. കക്കാട് പള്ളിക്ക് സമീപത്ത് ഇന്ന് വൈകീട്ട് 4-15 നോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ഒമേഗ എന്ന സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്.
തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ബസ് ബൈക്ക് യാത്രികനെ ഇടിച്ച ശേഷം പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.പേരാമ്പ്ര-കുറ്റ്യാടി റൂട്ടിൽ നിരന്തരം അപകട മേഖലയായിരിക്കുകയാണ്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസുകളുടെ അമിത വേഗത അപകടത്തിന് ഇടയാക്കാറുണ്ടെന്നാണ് ആരോപണം.
Death of a private bus on the Kozhikode Kuttyady route; Youth Congress activists block bus service in Perambra
