തൃശൂര്‍: ( www.truevisionnews.com) തൃശൂര്‍ പേരാമംഗലത്ത് ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. ഡോക്ടറോടാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. അഭിഭാഷകനും ഭാര്യയും രണ്ട് വർഷമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. കോടതി ഉത്തരവ് പ്രകാരം അച്ഛൻ ഞായറാഴ്ചകളിൽ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന സമയത്താണ് പീഡനം നടന്നിരുന്നത്.
ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമാണ് ഇവർക്കുണ്ടായിരുന്നത്. പിരിഞ്ഞ് താമസിക്കുന്നതിനാൾ ഞായറാഴ്ചകളിൽ പിതാവ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകും. ആൺകുട്ടി അസുഖബാധിതനാണ്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പോയ സമയത്ത് ഡോക്ടറോടാണ് പെൺകുട്ടി ഇക്കാര്യം തുറന്നു പറയുന്നത്. തുടർന്ന് ഡോക്ടർ വൈദ്യപരിശോധന നടത്തി വിവരം പൊലീസിന് കൈമാറി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.
.gif)

എന്താണ് പോക്സോ നിയമം?
പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഓഫൻസസ് ആക്റ്റ് (The Protection of Children from Sexual Offences Act - POCSO Act) എന്നതിന്റെ ചുരുക്കപ്പേരാണ് പോക്സോ. 2012-ൽ കേന്ദ്ര സർക്കാർ ഇത് നടപ്പിലാക്കിയത്, കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്നും ലൈംഗിക ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഈ നിയമം 18 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും (ആൺകുട്ടികളായാലും പെൺകുട്ടികളായാലും) ബാധകമാണ്.
Lawyer arrested for molesting seven-year-old daughter in Thrissur
