തിരുവനന്തപുരം : (truevisionnews.com) സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോണോആക്ടിൽ രണ്ടാം തവണയും എ ഗ്രേഡ് നേടിയിരിക്കുകയാണ് കോഴിക്കോട്, തിരുവങ്ങൂർ എച്ച്.എസ്.എസിലെ ഋതിക ലാലിഷ്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ നാലു വയസ്സുകാരിയുടെ ആറാം വിരലിന്റെ ശസ്ത്രക്രിയയ്ക്ക് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തെ തന്റെ അഭിനയ മികവിലൂടെ കലോത്സവവേദിയിൽ അവതരിപ്പിച്ചാണ് ഋതിക മോണോ ആക്ടിൽ എ ഗ്രേഡ് നേടിയത്.
രണ്ടാം ക്ലാസ് മുതൽ മോണോ ആക്ടിൽ മികവ് തെളിയിക്കുന്ന ഋതിക കുച്ചിപ്പുടിയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
സത്യൻ മുദ്രയുടെ ശിക്ഷണത്തിൽ സംസ്ഥാനതലത്തിലേക്ക് എത്തിയ ഋതികയ്ക്ക് പൊൻതിളക്കത്തോടെയാണ് മടക്കം.
കലോത്സവവേദികളിലെ സ്ഥിരസാന്നിധ്യമായ ഋതിക ലാലിഷ്, കവിത എന്നിവരുടെ മകളാണ്.
#Mono #Act #Rithika #scored #Agrade #with #her #performance
