തിരുവനന്തപുരം: ഒറ്റ രാത്രി കൊണ്ട് ഉള്ള് പൊട്ടി ഒഴുകിയ ചൂരൽ മല. കേരളക്കരയുടെ നെഞ്ച് നീറിയ ഓർമ്മകൾ കലോത്സവ വേദിയിൽ വീണ്ടും നൊമ്പരമാകുന്നു.

മിമിക്രി വേദികളിൽ നിറഞ്ഞ് നിന്നതും ഈ കരലലിയിപ്പിക്കുന്ന ഓർമ്മകൾ തന്നെയായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം മോണോ ആക്ടിൽ ഹാട്രിക് വിജയവുമായി നിഷാൻ മുഹമ്മദ്.
പാലോറ എച്ച് എസ് എസ് കോഴിക്കോട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് നിഷാൻ. കുട്ടികാലം മുതൽ മിമിക്രിയിൽ താല്പര്യം പ്രകടിപ്പിച്ച നിഷാൻ മൂന്ന് വർഷമായി ഷൈജു പേരാമ്പ്രയ്ക്ക് കീഴിൽ പരിശീലനം നേടുന്നുണ്ട്.
ചൂരൽമല ദുരന്തത്തെ കലോത്സവ വേദിയിൽ അവതരിപ്പിച്ചാണ് നിഷാൻ ശ്രദ്ധ നേടിയത്.
ഉള്ളേരി സ്വദേശികളായ ഫൈസൽ, തസ്‌നി ദമ്പതികളുടെ മകളാണ്. ഷൈജുവിന്റെ മകളായ തേജലക്ഷ്മിക്കും മിമിക്രി വേദിയിൽ ഇത് ഹാട്രിക് വിജയമാണ്.
പേരാമ്പ്ര എച്ച് എസ് എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ മിടുക്കി.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR , TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#Chest #heaving #memories #Keralakara #Churalmala #once #again #mimicry #stage
