തിരുവനന്തപുരം: (truevisionnews.com) സംസ്ഥാന കലോത്സവത്തിൽ തൃശ്ശൂർ കുന്നംകുളം ബദനി സെന്റ് ജോൺസിലെ നവനീത് കെ.എസ് ഹൈസ്കൂൾ വിഭാഗം തബല വായനയിൽ എ ഗ്രേഡ് കരസ്ഥമാക്കി.

പത്താം ക്ലാസ് വിദ്യാർത്ഥിയായ നവനീത് നാലുവർഷത്തോളമായി കണ്ണൻ കുന്നംകുളം എന്ന ഗുരുവിന്റെ ശിക്ഷണത്തിൽ തബലയിൽ പ്രാവീണ്യം നേടിക്കൊണ്ടിരിക്കുകയാണ്.
മൂന്നാം തവണയാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതെങ്കിലും ആദ്യ തവണയാണ് എ ഗ്രേഡ് നവനീതിന് ലഭിച്ചത്.
സത്യാനന്ദ്, സിന്ധു എന്നിവരുടെ മകനാണ് നവനീത്.
#NavneetKS #High #School #section #stJohn's #secured #Agrade #tabla #reading.
