തിരുവനന്തപുരം:(truevisionnews.com) മകന്‍ കലാകാരനാകണമെന്ന് സ്വപ്നം കണ്ട അച്ഛന്‍ അപ്രതീക്ഷിതമായി വാഹനാപകടത്തില്‍ മരണപ്പെട്ടു.

അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയ ശേഷം രാത്രി കോട്ടയം കിടങ്ങൂരില്‍ നിന്ന് ആ മകന്‍ ഹരിഹര്‍ ദാസ് വണ്ടി കയറി.
ഇന്നലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വൃന്ദവാദ്യത്തില്‍, എന്‍.എസ്.എസ്. ളാക്കാട്ടൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കൂട്ടുകാര്‍ക്കൊപ്പം അവന്‍ വേദിയില്‍ കയറി.
കൂട്ടുകാര്‍ വെള്ളയും കറുപ്പും യൂണിഫോമില്‍ വന്നപ്പോഴും അവന്‍ അവന്റെ അച്ഛന്റെ ഷര്‍ട്ടും, ചെരുപ്പും, വാച്ചും ധരിച്ചാണ് സ്റ്റേജില്‍ കയറിയത്.
ഉള്ളില്‍ ദു:ഖം അലകടലായി ഇരമ്പുമ്പോഴും അവന്‍ വേദിയില്‍ പെര്‍ഫോം ചെയ്തു. അവന്റെ ഉള്ളിലെ കണ്ണുനീര്‍ അച്ഛനുള്ള അര്‍ച്ചനയായിരുന്നു. അവനും കൂട്ടുകാര്‍ക്കും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് ലഭിച്ചു.
കോട്ടയം സ്റ്റാർ വോയ്സിലെ ഗായകനായിരുന്ന അയ്യപ്പദാസിന്റെ മകനാണ് ഹരി.
#father #dream #come #true #son #lit #pyre #reached #festival #stage
