തിരുവനന്തപുരം: ( www.truevisionnews.com) കന്നിയങ്കത്തിൽ എ ഗ്രേഡ് നേടി കോഴിക്കോട് ബി ഇ എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ചുണക്കുട്ടികൾ. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മൂകാഭിനയത്തിലാണ് ഇവർ പങ്കെടുത്തത്.
ദർഷിത് സുധീഷ്, ദിൽഷിത്, വൈഷ്ണവ്, സൗരവ് എന്നിവരടങ്ങുന്ന ഡി സ്ക്വാഡ് എന്ന പരിശീലന സംഘമാണ് ഇവരെ പരിശീലിപ്പിച്ചത്.
2022 ൽ കൊളംബിയയിലെ ആമസോൺ വനത്തിൽ നടന്ന വിമാന അപകടത്തിൽ രക്ഷപ്പെട്ടവരുടെ കഥയാണ് ഇവർ അരങ്ങിലെത്തിച്ചത്. വൈഗ, റനീറ്റ, അവന്തിക, സാരംഗി, നിരഞ്ജന, അനഘ, വൈഷ്ണവി എന്നിവരടങ്ങുന്ന സംഘമാണ് മൂകാഭിനയം അവതരിപ്പിച്ചത്.
#Chunakutti #Kozhikode #brought #story #plane #crash #stage #through #Mukabhinaya