---
title: "‌എഎസ്ഐ ഓടിച്ച കാറിടിച്ച് അപകടം; ദമ്പതികൾക്ക് പരിക്ക്, മദ്യപിച്ച് വാഹനം ഓടിച്ചെന്ന് പരാതി"
english_title: "Couple injured in car hit by ASI Complaint filed against drunk driver"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/304110/couple-injured-in-car-hit-by-asi-complaint-filed-against-drunk-driver"
published_at: "2025-07-23T07:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68804922b57fc_ACIDENT.jpg"
keywords: []
---

# ‌എഎസ്ഐ ഓടിച്ച കാറിടിച്ച് അപകടം; ദമ്പതികൾക്ക് പരിക്ക്, മദ്യപിച്ച് വാഹനം ഓടിച്ചെന്ന് പരാതി

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരത്ത് എഎസ്ഐ ഓടിച്ച കാറിടിച്ച് അപകടം. ദമ്പതികൾക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ദമ്പതികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് ചുള്ളിമാനൂർ ജംഗ്ഷനിൽ രാത്രി 7.30 നാണ് സംഭവം.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരത്ത് എഎസ്ഐ ഓടിച്ച കാറിടിച്ച് അപകടം. ദമ്പതികൾക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ദമ്പതികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് ചുള്ളിമാനൂർ ജംഗ്ഷനിൽ രാത്രി 7.30 നാണ് സംഭവം.

വലിയമല സ്റ്റേഷനിലെ എഎസ് ‍ഐ വിനോദ് ഓടിച്ച വാഹനം ദമ്പതികൾ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. അതേസമയം, എഎസ്ഐ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് ഉയരുന്ന പരാതി. സ്ഥലത്തെത്തിയ നാട്ടുകാർ വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/304110/couple-injured-in-car-hit-by-asi-complaint-filed-against-drunk-driver)