അഭൂതപൂർവമായ ജനക്കൂട്ടം, വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ

അഭൂതപൂർവമായ ജനക്കൂട്ടം, വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ
Jul 23, 2025 10:22 AM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

വിഎസ് അച്യുതാനന്ദന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. അതേസമയം, ഡിസിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കി. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്. പേമാരിയേയും സമയത്തെയും അവഗണിച്ച് ആയിരങ്ങളാണ് പ്രിയ നേതാവിനെ കാണാൻ വഴിയരികിൽ ഒഴുകിയെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്ത് മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് 20 മണിക്കൂർ പിന്നിടുമ്പോഴും ആലപ്പുഴയിലെ തോട്ടപ്പിള്ളിയിലെ എത്തിയിട്ടുള്ളു.

കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പാതിരാനേരത്തും കാത്തുനിന്നത്. ഇനി 16 കിലോമീറ്റർ കൂടിയാണ് പുന്നപ്രയിലെത്താന്‍ ഉള്ളത്. മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം.

vs achuthanandan funeral time schedule will be changed says mv govindan

Next TV

Related Stories
വിടചൊല്ലുകയാണിവിടെ.....വിപ്ലവ സ്മരണകളിരമ്പുന്നു; വിഎസ് അവസാനമായി ഡിസി ഓഫീസിൽ

Jul 23, 2025 03:48 PM

വിടചൊല്ലുകയാണിവിടെ.....വിപ്ലവ സ്മരണകളിരമ്പുന്നു; വിഎസ് അവസാനമായി ഡിസി ഓഫീസിൽ

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദൻ അവസാനമായി ഡിസി...

Read More >>
വേലിക്കകത്ത് വീട്ടിൽ നിന്ന് അവസാന മടക്കം; സമര സൂര്യനെ യാത്രയാക്കാൻ നാട്, വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്

Jul 23, 2025 03:08 PM

വേലിക്കകത്ത് വീട്ടിൽ നിന്ന് അവസാന മടക്കം; സമര സൂര്യനെ യാത്രയാക്കാൻ നാട്, വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്

വേലിക്കകത്ത് വീട്ടിൽ നിന്ന് അവസാന മടക്കം, വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി...

Read More >>
നേരിൻ്റെ സൂര്യന് ട്രൂ വിഷൻ ന്യൂസിൻ്റെ പ്രണാമം; വി എസിന് അന്ത്യോപചാരമർപ്പിച്ചു

Jul 23, 2025 01:46 PM

നേരിൻ്റെ സൂര്യന് ട്രൂ വിഷൻ ന്യൂസിൻ്റെ പ്രണാമം; വി എസിന് അന്ത്യോപചാരമർപ്പിച്ചു

വിപ്ലവ കേരളത്തെ നയിച്ച നേരിൻ്റെ സൂര്യന് ട്രൂ വിഷൻ ന്യൂസിൻ്റെ പ്രണാമം, വി എസിന്...

Read More >>
പ്രിയ നേതാവിനെ ഏറ്റുവാങ്ങി ജന്മനാട്; ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ ഇടനെഞ്ച് പൊട്ടി കണ്ണീർ പൂക്കൾ; മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍

Jul 23, 2025 12:32 PM

പ്രിയ നേതാവിനെ ഏറ്റുവാങ്ങി ജന്മനാട്; ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ ഇടനെഞ്ച് പൊട്ടി കണ്ണീർ പൂക്കൾ; മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു....

Read More >>
ഇനിയില്ല.. ഇനിയില്ല... ഈ വഴി, ജനനായകൻ വേലിക്കകത്ത് വീട്ടിലേക്ക്; അവസാന മടക്കം

Jul 23, 2025 12:13 PM

ഇനിയില്ല.. ഇനിയില്ല... ഈ വഴി, ജനനായകൻ വേലിക്കകത്ത് വീട്ടിലേക്ക്; അവസാന മടക്കം

എസ് അച്യുതാനന്ദന്‍റെ സമര ഭരിത ജീവിതത്തിന് കേരളം നൽകുന്നത് അവിസ്മരണീയ...

Read More >>
Top Stories

//Truevisionall