ആലപ്പുഴയുടെ സമര ഭൂമിയിൽ ഒരിക്കൽ കൂടി വി എസ് എത്തി; വിപ്ലവ നക്ഷത്രത്തെ ഏറ്റുവാങ്ങി ജന്മനാട്

ആലപ്പുഴയുടെ സമര ഭൂമിയിൽ ഒരിക്കൽ കൂടി വി എസ് എത്തി; വിപ്ലവ നക്ഷത്രത്തെ ഏറ്റുവാങ്ങി ജന്മനാട്
Jul 23, 2025 08:12 AM | By VIPIN P V

( www.truevisionnews.com) അവസാനമായി ജന്മനാട്ടിലേക്ക് നിശ്ചലനായി കേരളത്തിന്റെ സമരനായകൻ ഒരിക്കൽ കൂടി പുന്നപ്രയുടെ മണ്ണിലെത്തി. വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര കായംകുളം കഴിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര പുലർച്ചെ 1 മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്.

എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. വിഎസിന്‍റെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് 16 മണിക്കൂർ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്. നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് ജനമനസിന്‍റെ സ്നേഹം താണ്ടിയാണ് വിഎസിന്‍റെ വിലാപയാത്ര കടന്ന് പോകുന്നത്. കോരി ചൊരിയുന്ന മഴ, ഇരുട്ടുമുറ്റി നിന്ന രാത്രി. എന്നിട്ടും പിന്തിരിഞ്ഞുപോകാതെ ജനക്കൂട്ടം പ്രിയ നേതാവിനെ അവസാനമായി കാണാൻ തടിച്ചുകൂടി നിന്നു.

ഓരോ കേന്ദ്രത്തിലും ഹൃദയസ്പർശിയായ കാഴ്ചകളാണ് കാത്തിരുന്നത്. ജനമനസ് കീഴടക്കിയ സമരസൂര്യന് ആദരമർപ്പിക്കാൻ മുഴങ്ങുന്ന മുദ്രാവാക്യങ്ങളും രക്തപുഷ്പങ്ങളുമായി വീണ്ടും വീണ്ടും വിഎസ്സിനെ ചേർത്തുനിർത്തുകയാണ് കേരളം. ഇപ്പോഴിതാ ആ യാത്ര ആലപ്പുഴയുടെ വിപ്ലവ വീഥികളിലേക്ക് കടന്നിരിക്കുകയാണ്.

വി എസിന്റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിൽ എത്തിക്കും. പിന്നീട് തിരുവമ്പാടിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. 10 മുതൽ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ

vs achuthanandan vilapayathra reaches alappuzha district

Next TV

Related Stories
വേലിക്കകത്ത് വീട്ടിൽ നിന്ന് അവസാന മടക്കം; സമര സൂര്യനെ യാത്രയാക്കാൻ നാട്, വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്

Jul 23, 2025 03:08 PM

വേലിക്കകത്ത് വീട്ടിൽ നിന്ന് അവസാന മടക്കം; സമര സൂര്യനെ യാത്രയാക്കാൻ നാട്, വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്

വേലിക്കകത്ത് വീട്ടിൽ നിന്ന് അവസാന മടക്കം, വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി...

Read More >>
നേരിൻ്റെ സൂര്യന് ട്രൂ വിഷൻ ന്യൂസിൻ്റെ പ്രണാമം; വി എസിന് അന്ത്യോപചാരമർപ്പിച്ചു

Jul 23, 2025 01:46 PM

നേരിൻ്റെ സൂര്യന് ട്രൂ വിഷൻ ന്യൂസിൻ്റെ പ്രണാമം; വി എസിന് അന്ത്യോപചാരമർപ്പിച്ചു

വിപ്ലവ കേരളത്തെ നയിച്ച നേരിൻ്റെ സൂര്യന് ട്രൂ വിഷൻ ന്യൂസിൻ്റെ പ്രണാമം, വി എസിന്...

Read More >>
പ്രിയ നേതാവിനെ ഏറ്റുവാങ്ങി ജന്മനാട്; ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ ഇടനെഞ്ച് പൊട്ടി കണ്ണീർ പൂക്കൾ; മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍

Jul 23, 2025 12:32 PM

പ്രിയ നേതാവിനെ ഏറ്റുവാങ്ങി ജന്മനാട്; ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ ഇടനെഞ്ച് പൊട്ടി കണ്ണീർ പൂക്കൾ; മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു....

Read More >>
ഇനിയില്ല.. ഇനിയില്ല... ഈ വഴി, ജനനായകൻ വേലിക്കകത്ത് വീട്ടിലേക്ക്; അവസാന മടക്കം

Jul 23, 2025 12:13 PM

ഇനിയില്ല.. ഇനിയില്ല... ഈ വഴി, ജനനായകൻ വേലിക്കകത്ത് വീട്ടിലേക്ക്; അവസാന മടക്കം

എസ് അച്യുതാനന്ദന്‍റെ സമര ഭരിത ജീവിതത്തിന് കേരളം നൽകുന്നത് അവിസ്മരണീയ...

Read More >>
Top Stories

//Truevisionall