---
title: "'നിരോധിക്കപ്പെട്ട ഒരു പ്രസ്ഥാനത്തെ വളർത്തിക്കൊണ്ടുവന്ന നേതാക്കളിലെ അവസാന കണ്ണിയാണ് മായുന്നത്', വി എസിനെ അനുസ്മരിച്ച് ബെന്യാമിൻ"
english_title: "benyamin about vs achuthanandan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/304136/benyamin-about-vs-achuthanandan"
published_at: "2025-07-23T10:56:00+05:30"
category: "V. S. Achuthanandan"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6880730b6f0f2_77.jpg"
keywords: []
---

# 'നിരോധിക്കപ്പെട്ട ഒരു പ്രസ്ഥാനത്തെ വളർത്തിക്കൊണ്ടുവന്ന നേതാക്കളിലെ അവസാന കണ്ണിയാണ് മായുന്നത്', വി എസിനെ അനുസ്മരിച്ച് ബെന്യാമിൻ

> **Lead Summary:** **ആലപ്പുഴ: ( **[www.truevisionnews.com]** ) **വി.എസിന്റെ വിയോഗത്തോടെ ചരിത്രത്തിന്റെ ഒരു താൾ മറിക്കുകയാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ. എഴുത്തുക്കാരെക്കാൾ സാധാരക്കാരുടെ വേദന അറിയാൻ പൊതു പ്രവർത്തകന് കഴിയും. വി.എസിന് അത് കഴിഞ്ഞു എന്നും ബെന്യാമിൻ. ഒരുകാലത്ത് നിരോധിക്കപ്പെട്ട ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ പ്രശ്ങ്ങളിൽ ഇടപെട്ട് അവരുടെ മനസ്സിൽ ഇടം നേടിയെടുത്ത പ്രസ്ഥാനത്തിന്റെ മുന്നിൽ നിന്നയാളാണ് വി.എസ് എന്ന് ബെന്യാമിൻ.

## Article Content

**ആലപ്പുഴ: ( **[www.truevisionnews.com]** ) **വി.എസിന്റെ വിയോഗത്തോടെ ചരിത്രത്തിന്റെ ഒരു താൾ മറിക്കുകയാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ. എഴുത്തുക്കാരെക്കാൾ സാധാരക്കാരുടെ വേദന അറിയാൻ പൊതു പ്രവർത്തകന് കഴിയും. വി.എസിന് അത് കഴിഞ്ഞു എന്നും ബെന്യാമിൻ. ഒരുകാലത്ത് നിരോധിക്കപ്പെട്ട ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ പ്രശ്ങ്ങളിൽ ഇടപെട്ട് അവരുടെ മനസ്സിൽ ഇടം നേടിയെടുത്ത പ്രസ്ഥാനത്തിന്റെ മുന്നിൽ നിന്നയാളാണ് വി.എസ് എന്ന് ബെന്യാമിൻ.

'മറ്റ് സംസ്ഥാനങ്ങളെ തമ്മിൽ നോക്കുമ്പോൾ മതേതരത്വ പുരോഗമന സ്വഭാവമുള്ള കേരളത്തെ രൂപീകരിക്കുന്നതിൽ വി.എസ് വഹിച്ച പങ്ക് ഓർക്കേണ്ടതുണ്ട്.' ബെന്യാമിൻ പറഞ്ഞു. ഒരു പ്രസ്ഥാനം വളർന്ന് വന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ ഓർമകളെ പങ്കുവെക്കുമ്പോൾ ഈ ചരിത്രത്തെയാണ് ഓർക്കേണ്ടതെന്നും ബെന്യാമിൻ പറഞ്ഞു.

വി എസ് തനിക്കുള്ള നോര്‍ക്കയുടെ പുരസ്‌കാരം നല്‍കിയതും ബെന്യാമിന്‍ ഓര്‍മിക്കുന്നു. വലിയ മനുഷ്യനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് എപ്പോഴും ഓര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിലാപയാത്ര ബഹുദൂരം പിന്നിലാണെന്ന് അറിയാമെന്നും എങ്കിലും ഇവിടെ വരേണ്ടതുണ്ടെന്നും ഇവിടെ നില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം വികാരാധീതനായി പറഞ്ഞു.

വി എസുമായുള്ള ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയിലെത്തി. ആയിരങ്ങളാണ് കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ആലപ്പുഴയുടെ വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/304136/benyamin-about-vs-achuthanandan)