#keralaschoolkalolsavam2025 | കാരുണ്യത്തിൻ്റെ കടലുമായി കലോത്സവ വേദിയിലൊരു ദഫ് മുട്ട് സംഘം

#keralaschoolkalolsavam2025 | കാരുണ്യത്തിൻ്റെ കടലുമായി കലോത്സവ വേദിയിലൊരു ദഫ് മുട്ട് സംഘം
Jan 6, 2025 08:00 PM | By Athira V

തിരുവനന്തപുരം :( www.truevisionnews.com) മലപ്പുറം കോട്ടുക്കരയിൽ നിന്ന് തലസ്ഥാനത്തെ കലോത്സവേദിയിലേക്കുള്ള പി.പി.എം. ഹയർ സെക്കൻഡറി സ്കൂളിലെ ദഫ് മുട്ട് സംഘത്തിൻ്റെ യാത്രയിൽ കാരുണ്യത്തിൻ്റെ വൻകടലാണ്.

സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച ഇവരുടെ സുഹൃത്ത് മുണ്ടക്കുളം സ്വദേശി ശാമിലിന്റെ ചികിത്സയ്ക്കായി സ്കൂൾ വിദ്യാർഥികൾ പിരിച്ചെടുത്തത് 11 ലക്ഷം രൂപയാണ്.

മൂന്നുകോടി രൂപയാണ് ചികിത്സയ്ക്കായി വേണ്ടത്. തുടക്കത്തിൽ പല സ്ഥലങ്ങളിലും പരിപാടികളിലും ദഫ്മുട്ട് അവതരിപ്പിച്ചാണ് കൂട്ടുകാരൻ്റെ ചികിത്സയ്ക്കായി പി.പി.എം. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ധനം സമാഹരിച്ചു തുടങ്ങിയത്.

ഈ ശ്രമത്തിലേക്ക് മാതാപിതാക്കളും നാട്ടിലെ വ്യാപാര സ്ഥാപനങ്ങളും പ്രദേശവാസികളും ചേർന്ന് സഹായ ഹസ്തം നീട്ടിയപ്പോൾ 11, 111, 11 രൂപയാണ് പിരിഞ്ഞു കിട്ടിയത്.

ഭീമമായ ചികിത്സാച്ചെലവ് വേണ്ട ഗുരുതര രോഗമാണെങ്കിലും കൂട്ടുകാരനായി ഇത്രയും തുക സമാഹരിക്കാനായതിന്റെ സന്തോഷത്തോടെയാണ് എച്ച് എസ് എസ് വിഭാഗം ദഫ്മുട്ട് മത്സരത്തിൽ പങ്കെടുക്കാൻ ടാഗോർ തിയേറ്ററിലെ പമ്പയാർ വേദിയിൽ എത്തിച്ചേർന്നത്.

ദഫ്മുട്ട് പരിശീലകനായ ഡോ. കോയാ കാപ്പാടിന്റെ പിന്തുണയോടെയായിരുന്നു വിദ്യാർഥികളുടെ അസാധാരണമായ കൂട്ടായ്മ വിജയത്തിലെത്തിയത്. ദഫ്മുട്ട് കലയിൽ പാരമ്പര്യമുള്ള ആലസംവീട്ടിലെ നാലാം തലമുറക്കാരനാണ് കോയാ കാപ്പാട്. ദഫ്മുട്ടിനെ കൂടുതൽ വേദികളിലെത്തിച്ച് ജനകീയമാക്കാനുള്ള പ്രചോദനവും കുട്ടികൾക്ക് കോയാ കാപ്പാട് നൽകി.

#DuffMutt #group #on #the #Kalolsavam #stage #with #sea #mercy

Next TV

Related Stories
 #keralaschoolkalolsavam2025 |  ഹാട്രിക്കും ഡബിളും നേടി കലോത്സവ വേദിയിൽ പൊൻതിളക്കത്തോടെ സ്മൃതി

Jan 7, 2025 10:48 PM

#keralaschoolkalolsavam2025 | ഹാട്രിക്കും ഡബിളും നേടി കലോത്സവ വേദിയിൽ പൊൻതിളക്കത്തോടെ സ്മൃതി

തൃശ്ശൂർ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ്...

Read More >>
#keralaschoolkalolsavam2025 | ബാലിവധം  കൂടിയാടി വിവേകോദയം ബോയ്സ് ടീം

Jan 7, 2025 10:44 PM

#keralaschoolkalolsavam2025 | ബാലിവധം കൂടിയാടി വിവേകോദയം ബോയ്സ് ടീം

ടീമിൽ കൃഷ്ണാനന്ദ് സി മേനോൻ എന്ന മത്സരാർത്ഥി പ്ലസ് ടു വിദ്യാർത്ഥിയാണ്. മറ്റുള്ളവർ പ്ലസ് വൺ...

Read More >>
#keralaschoolkalolsavam2025 | പളിയ പാട്ടുപാടി എ ഗ്രേഡ് നേടി മൂലമറ്റം എസ് എച്ച് ഇ എം എച്ച് എച്ച് എസ്

Jan 7, 2025 10:33 PM

#keralaschoolkalolsavam2025 | പളിയ പാട്ടുപാടി എ ഗ്രേഡ് നേടി മൂലമറ്റം എസ് എച്ച് ഇ എം എച്ച് എച്ച് എസ്

ഒരു പ്രാർത്ഥനയും, അതുകഴിഞ്ഞ് കല്യാണപ്പാട്ടും നെല്ല് കുത്ത് പാട്ടും പൊങ്കാല പാട്ടുമടങ്ങുന്നതാണ് 10 മിനിറ്റുള്ള ഈ നാടൻ...

Read More >>
#keralaschoolkalolsavam2025 | കഥകളി ; തിരുവരങ്ങിൽ ആദ്യ നിറഞ്ഞാടി

Jan 7, 2025 10:32 PM

#keralaschoolkalolsavam2025 | കഥകളി ; തിരുവരങ്ങിൽ ആദ്യ നിറഞ്ഞാടി

എച്ച് എസ് വിഭാഗം പെൺകുട്ടികളുടെ കഥകളി മത്സരത്തിൽ പ്രമുഖ സീരിയൽ നടൻ രഞ്ജിത്ത് മേനോന്റെ മകൾ ആദ്യ ആർ മേനോൻ എ ഗ്രേഡ്...

Read More >>
#keralaschoolkalolsavam2025 | അക്ഷരശ്ലോകത്തിൽ പിതാവിന്റെ ശിക്ഷണത്തിൽ വീണ്ടും എ ഗ്രേഡ് സ്വന്തമാക്കി കോഴിക്കോടിന്റെ ഹരിശങ്കർ എസ്

Jan 7, 2025 10:29 PM

#keralaschoolkalolsavam2025 | അക്ഷരശ്ലോകത്തിൽ പിതാവിന്റെ ശിക്ഷണത്തിൽ വീണ്ടും എ ഗ്രേഡ് സ്വന്തമാക്കി കോഴിക്കോടിന്റെ ഹരിശങ്കർ എസ്

പിതാവും ഗുരുവുമായ ഷിനിലിന്റെ ചിട്ടയായ ശിക്ഷണത്തിലൂടെയാണ് രണ്ടാമത്തെ സംസ്ഥാന എ ഗ്രേഡ് ഹരിശങ്കർ...

Read More >>
 #keralaschoolkalolsavam2025 | മൂന്ന് എ ഗ്രേഡ്; വാദ്യവും ഗാനവും ആഗ്നൽ ബെന്നോ തിളങ്ങി

Jan 7, 2025 10:08 PM

#keralaschoolkalolsavam2025 | മൂന്ന് എ ഗ്രേഡ്; വാദ്യവും ഗാനവും ആഗ്നൽ ബെന്നോ തിളങ്ങി

തബലയും ഹാർമോണിയവും നന്നായി വായിക്കുന്ന ഈ മിടുക്കി ഗസൽ ഗായിക കൂടിയാണ്....

Read More >>
Top Stories