മംഗളൂരു: ( www.truevisionnews.com ) ബേക്കറിയിലേക്ക് വളം നിറച്ച ലോറി ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു. തുമകൂരു ജില്ലയിൽ കൊരട്ടഗരെ താലൂക്കിലെ കൊളാലയിലാണ് സംഭവം . മൂന്ന് പേർക്ക് പരിക്കേറ്റു. കറ്റേനഹള്ളി സ്വദേശി രംഗശാമയ്യ (65), പുരടഹള്ളി സ്വദേശി ബൈലപ്പ (65), കൊളാല സ്വദേശി ജയണ്ണ (50) എന്നിവരാണ് മരിച്ചത്. ബേക്കറി ഉടമയും ചായകുടിക്കാനെത്തിയവരുമാണ് അപകടത്തിൽപെട്ടത്.
പരിക്കേറ്റ കാന്തരാജു, സിദ്ധഗംഗമ്മ, മോഹൻ കുമാർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുൻപ് , ഇതേ സ്ഥലത്ത് ലോറി കടയിൽ ഇടിച്ച് ഒരാൾ മരിച്ചിരുന്നു. തുമകൂരുവിനെ കൊളാലയുമായി ബന്ധിപ്പിക്കുന്ന റോഡിന് ചരിവുള്ളതാണ്. അമിതവേഗതയിൽ വാഹനങ്ങൾ പോകുന്നതും ഗ്രാമത്തിലെ ഇടുങ്ങിയ റോഡും അപകടങ്ങൾക്ക് കാരണമാവുന്നതായി നാട്ടുകാർ പറഞ്ഞു. കൊലാല പൊലീസ് കേസെടുത്തു.
Three people die after lorry crashes into bakery Mangalore
