തിരുവനന്തപുരം: (truevisionnews.com) "ഞങ്ങൾ സാധാരണക്കാർക്ക് ഇതൊക്കെ വലിയ പാടാ, എന്നാലും മക്കളുടെ ആഗ്രഹങ്ങളല്ലേ, സാമ്പത്തിക പ്രയാസങ്ങളിൽ കീഴടങ്ങാതെ ആശാരിപ്പണിക്കാരനായ പ്രമോദ് കൊത്തി മിനുക്കിയത് മകളുടെ സ്വപ്നങ്ങൾ.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ എ ഗ്രേഡോടെ ദേവഗംഗ പ്രമോദ് വിജയിച്ചപ്പോൾ കുടുംബത്തിന് കണ്ണീർ ആനന്ദം.
കണ്ണൂർ പെരളശ്ശേരി എ കെ ജി സ്മാരക ഗവ. എച്ച്എച്ച്എസ് പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഈ മിടുക്കി.
ഒൻപതാം തരം മുതൽ സംസ്ഥാന കലോത്സവ വേദിയിൽ എത്തിക്കാൻ ഈ സാധാരണ കുടുംബത്തിന് കഴിഞ്ഞത് ഒരു ഇച്ഛാശക്തിയുടെ ബലത്തിലാണ്.
ഇത് മൂന്നാം വിജയമാണ് ദേവഗംഗയ്ക്ക്. മാഹികലൈമാമണി കലാക്ഷേത്രത്തിലെ പ്രിയ രജ്ജിത്ത് ആണ് ഗുരു.
ആറ് വർഷമായി ഇവരുടെ കീഴിലാണ് പരിശീലനം. കൊല്ലത്ത് കഴിഞ്ഞ വർഷം നടന്ന കലോത്സവത്തിൽ ഭരതനാട്ട്യത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി.
കോഴിക്കോട് കലോത്സവത്തിലും കുച്ചിപ്പുടി എഗ്രേഡായിരുന്നു. സുബിഷയാണ് അമ്മ , മൂന്നാം ക്ലാസുകാരി ജാനവിയാണ് സഹോദരി.
#Pramods #sorrows #turned #joy #Devganga #stepped