തിരുവനന്തപുരം : ( www.truevisionnews.com) 63മത് സംസ്ഥാന സ്കൂൾ കലോത്സവം അനന്തപുരിയിലേക്ക് എത്തുമ്പോൾ നഗരസഭയ്ക്ക് സന്തോഷവും അതിലുപരി വലിയൊരു ചുമതലയുമാണ്.
പ്രത്യേകിച്ചും മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ. എന്നാൽ തിരുവനന്തപുരം നഗരസഭ വ്യക്തമായ പ്ലാനോടെയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.
അതിനൊരു ഉത്തമം ഉദാഹരണമാണ് ഭക്ഷണം മാലിന്യ സംസ്കരണം. തുമ്പൂർമുഴി യൂണിറ്റിലെ 370 പുരുഷന്മാർ അടങ്ങുന്ന ഒരു ടീമിനെയാണ് ഭക്ഷണം മാലിന്യ സംസ്കരണത്തിനായി നഗരസഭ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
പുത്തരിക്കണ്ടം മൈതാനത്തുനിന്ന് നിന്ന് ശേഖരിക്കുന്ന ഭക്ഷണ മാലിന്യങ്ങൾ തമിഴ്നാട്ടിലുള്ള പന്നി ഫാമിലേക്ക് ആണ് പോകുന്നത്. സാധാരണ ദിവസങ്ങളുടെ അത്ര ജോലിഭാരം തങ്ങൾക്കില്ലെന്നും, കലോത്സവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശുചീകരണ തൊഴിലാളികളായ തിരുമല സ്വദേശി ദീപുവും, വിഴിഞ്ഞം സ്വദേശി മനുവും പറയുന്നു.
പ്ലാസ്റ്റിക് മാലിന്യ ശേഖരണം പേപ്പർ മാലിന്യ ശേഖരണം ഭക്ഷണം മാലിന്യ ശേഖരണം എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചതിനാലും ബന്ധപ്പെട്ട ജോലികൾ കൃത്യമായി അതത് വിഭാഗങ്ങൾ ചെയ്യുന്നതിനാലും എല്ലാം നല്ല രീതിയിൽ തന്നെ നടക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. എട്ടു വർഷമായി നഗരസഭയ്ക്ക് കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഇവരെല്ലാം.
Article by Athira Krishna S R
ICJ Calicut Press Club 7736986634
#We #are #happy #Thiruvananthapuram #Municipal #Corporation #properly #coordinates #disposal #food #waste