---
title: "വിഎസിന്റെ ആരോഗ്യനില: മെഡി. കോളജിലെ വിദഗ്ധ സംഘം ചികിത്സകൾ വിലയിരുത്തി, ഡയാലിസിസും വെന്റിലേറ്റർ സഹായവും തുടരാൻ തീരുമാനം"
english_title: "VS health condition The expert team at the Medical College evaluated the treatments and decided to continue dialysis and ventilator support"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/302662/vs-health-condition-the-expert-team-at-the-medical-college-evaluated-the-treatments-and-decided-to-continue-dialysis-and-ventilator-support"
published_at: "2025-07-15T14:28:00+05:30"
category: "V. S. Achuthanandan"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6876189e9271c_ggg.jpg"
keywords: []
---

# വിഎസിന്റെ ആരോഗ്യനില: മെഡി. കോളജിലെ വിദഗ്ധ സംഘം ചികിത്സകൾ വിലയിരുത്തി, ഡയാലിസിസും വെന്റിലേറ്റർ സഹായവും തുടരാൻ തീരുമാനം

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലുള്ള വി എസിനെ സർക്കാർ നിയോ​ഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡ‍ോക്ടർമാരുടെ വിദ​ഗ്ധ സംഘം സന്ദർശിക്കുകയും ചികിത്സകൾ വിലയിരുത്തുകയും ചെയ്തതായി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലുള്ള വി എസിനെ സർക്കാർ നിയോ​ഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡ‍ോക്ടർമാരുടെ വിദ​ഗ്ധ സംഘം സന്ദർശിക്കുകയും ചികിത്സകൾ വിലയിരുത്തുകയും ചെയ്തതായി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

അദ്ദേഹത്തിന് ഇപ്പോൾ നൽകി വരുന്ന വെന്റിലേറ്റർ സപ്പോർ‌ട്ടും ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകളും തുടരാൻ അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങളും ചികിത്സിക്കുന്ന എസ് യുടി ആശുപത്രിയിലെ ഡോക്ടർമാരും പങ്കെടുത്ത അവലോകന യോ​ഗത്തിൽ തീരുമാനമായതിന്റെ അടിസ്ഥാനത്തിൽ ചികിത്സകൾ തുടരുന്നുവെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/302662/vs-health-condition-the-expert-team-at-the-medical-college-evaluated-the-treatments-and-decided-to-continue-dialysis-and-ventilator-support)