തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിൽ കലോത്സവ വാർത്തകൾ തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ട്രൂവിഷൻ ന്യൂസ് നെറ്റ് വർക്കിന്റെ മീഡിയ സ്റ്റാൾ പ്രവർത്തന സജ്ജം. ഔദ്യോഗിക ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
മാനേജിങ് ഡയറക്ടർ കെ കെ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
സിഇഒ സി. ടി അനൂപ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡയറക്ടർമാരായ എം കെ രിജിൻ, ദേവരാജ് കന്നാട്ടി, സതീഷ് എ പി കൂട്ടാലിട, ജീവനക്കാരായ വിപിൻ പിവി, അഭിലാഷ് കൊക്കാട്, ഷിബു ജി കെ, ആതിര കൃഷ്ണ, അസ്ന നാസർ, ദീപ ടോമി, നന്ദന രാജ്, സന്ദീപ് ബാബു, ഐശ്വര്യ എസ്, ശിവാനി ആർ, അമൽജിത്ത് എൻ, അനാമിക ടി കെ എന്നിവർ പങ്കെടുത്തു.
ഒരു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ട്രൂ വിഷൻ ന്യൂസ് തുടർച്ചയായ മൂന്നാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവത് വേദികളിൽ സമ്പൂർണ വാർത്ത സംപ്രേഷണവുമായി രംഗത്ത് എത്തുന്നത്.
കോഴിക്കോട് ‘വൈബിനും’, കൊല്ലത്തെ ‘ഇക്കൊല്ലത്തിനും‘ ശേഷം തലസ്ഥാന നഗരിയിലെ അവിസ്മരണീയ രാവുകളെ ഒപ്പിയെടുക്കാൻ 'കലാപുരം @ അനന്തപുരി'യുമായി ട്രൂ വിഷൻ ടീം അംഗങ്ങൾ സധാ സന്നദ്ധരാണ്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത 25 ഓളം മാധ്യമ പ്രവർത്തകരാണ് ട്രൂ വിഷൻ ടീമിന് വേണ്ടി പ്രവർത്തിക്കുന്നത്.
കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയത്തിന്റെയും സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റിന്റെയും അംഗീകാരമുള്ള സ്വതന്ത്ര വാർത്ത വിനിമയ പോർട്ടലാണ് ട്രൂ വിഷൻ ന്യൂസ് നെറ്റ് വർക്ക്.
#Minister #submitted #TrueVision #team #Kalapuram@media #room #to #report #Kalotsava #news #live