തിരുവനന്തപുരം: (truevisionnews.com) കേരളത്തിലെ പതിനാല് ജില്ലകളിലുമായുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾ നിർമിച്ച കരകൗശല ഉൽപ്പന്നങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
സംസ്ഥാന പ്രവർത്തിയുടെ പരിചയമേളയിൽ ഉയർന്ന സ്ഥാനങ്ങൾ നേടിയ കുട്ടികളുടെ ഉത്പന്നങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഓരോ സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പ്രൊഡക്ഷൻ സ്റ്റാളുകൾ സ്ഥാപിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു.
ഇന്ന് അവശ്യവസ്തുക്കൾ വേടിക്കുന്നതിനാവശ്യമായാ ചിലവുകൾ എല്ലാം നിർവഹിക്കുന്നത് അധ്യാപകരായിരിക്കും.
ഇതിന് വില്പനയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്ന് അവശ്യവസ്തുക്കൾക്ക് ആവശ്യമായ തുക മാത്രം എടുത്ത് ബാക്കി തുകയും ലാഭവും വിദ്യാർഥികൾക്ക് നൽകും.
പഠനത്തിനോടൊപ്പം തന്നെ വരുമാനം എന്നുള്ള ഒരു നൂതനമായ നവീനമായ ആശയമാണിത് .സാമ്പത്തികപരമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് വിദ്യാർഥികൾക്ക് ഇത് സഹായകമാണ്.
കൂടാതെ കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഒരു സ്വയം തൊഴിൽ പരിശീലിക്കുന്നതിനും ഈ പദ്ധതി സഹായകരമാവുന്നുണ്ട്.
വെജിറ്റബിൾ പ്രിന്റിംഗ് മെറ്റൽ എൻഗ്രേവിംഗ് നിർമ്മാണം കോക്കനട്ട് ഷെൽ മേക്കിങ് തുടങ്ങി ഒട്ടനവധി ഉൽപ്പന്നങ്ങളാണ് ഇവിടെ പ്രദർശനത്തിനായിട്ടും വില്പനയ്ക്ക് ആയിട്ടുമായിവെച്ചിരിക്കുന്നത്.
#Varnabha #Kalotsava #city #work #experience #stall