തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മാർഗംകളി മത്സരത്തിനെത്തിയ കുട്ടി കുഴഞ്ഞുവീണു. മത്സര ശേഷം വേദിയിൽ നിന്ന് ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
പട്ടം ഗവണ്മെന്റ് മോഡൽ ഗേൾസ് സ്കൂളിലെ സായ് വന്ദനയാണ് കുഴഞ്ഞുവീണത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
മറ്റൊരു കുട്ടിക്കും ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടു. പട്ടം ഗവണ്മെന്റ് മോഡൽ ഗേൾസ് സ്കൂളിലെ തന്നെ വിദ്യാര്‍ത്ഥിയായ ആരാധന എന്ന കുട്ടിയേയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ബാൻഡ് മേളത്തിനെത്തിയ നാല് കുട്ടികളും കുഴഞ്ഞുവീണു. കോട്ടയം മൗണ്ട് കാർമൽ ഹൈസ്‌കൂളിലെ അധീന, അനന്യ, അനാമിക, ശ്രീലക്ഷ്മിഎന്നീ കുട്ടികളാണ് കുഴഞ്ഞുവീണത്. ഇവരെ തിരുവനന്തപുരം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#Feeling #unwell #when #leaving #stage #after #Margamkali #competition #student #collapsed