തിരുവനന്തപുരം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്റ്റി വിഭാഗം മലയാളം പ്രസംഗത്തിൽ എ ഗ്രേഡുമായി സ്നേഹ എസ്.
വഴുതക്കാട് കാർമൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് സ്നേഹ.
നിർമിതബുദ്ധി വർത്തമാനവും ഭാവിയും എന്ന വിഷയത്തിലായിരുന്നു മത്സരം.
സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് നിര്‍മിതബുദ്ധിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാവുകയാണ്.
ഇന്നലെ വരെ കേവലം സങ്കല്‍പ്പങ്ങളും ഭാവനയുമൊക്കെയായിരുന്ന കാര്യങ്ങള്‍ പതിയെ ആഗോള തലത്തില്‍ത്തന്നെ ലോകത്തെ അലട്ടുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ് എന്ന് സ്നേഹ പറഞ്ഞു വെക്കുന്നു.
തുടർച്ചയായ മൂന്നാം വർഷമാണ് മലയാളം പ്രസംഗത്തിൽ ഗ്രേഡുമായി സ്നേഹ മുന്നേറുന്നത്.
ഇത് കൂടാതെ ഉപന്യാസ രചനയും മത്സര ഇനത്തിൽ ബാക്കി ഉണ്ട്.
സംസ്ഥാന തല ശാസ്ത്രമേളയിലും മികവാർന്ന പ്രകടനം സ്നേഹ കാഴ്ചവെച്ചിട്ടുണ്ട്.
പേയോട് സ്വദേശിയായ ഹരികുമാർ ഐ എസ്, ശ്രീലേഖ തമ്പി ദമ്പതികളുടെ മകളാണ്.
#'Artificial #Intelligence #Present #Future #Sneha #Agrade #Malayalam #speech