ഇത് താണ്ടാ പൊലീസ്...., അതിർത്തി നോക്കാതെ കുരുക്കഴിച്ചു; തലശ്ശേരി ടൗണിലിറങ്ങി സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങി ന്യൂമാഹി ഇൻസ്പെക്ടര്‍

ഇത് താണ്ടാ പൊലീസ്...., അതിർത്തി നോക്കാതെ കുരുക്കഴിച്ചു; തലശ്ശേരി ടൗണിലിറങ്ങി സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങി ന്യൂമാഹി ഇൻസ്പെക്ടര്‍
Jul 15, 2025 06:26 AM | By VIPIN P V

തലശ്ശേരി: ( www.truevisionnews.com ) നഗരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്റ്റേഷൻ അതിർത്തികൾ വകവെക്കാതെ ന്യൂമാഹി ഇൻസ്‌പെക്ടർ ഓഫ് പോലീസ് പിഐ. ബിനുമോഹൻ രംഗത്തിറങ്ങിയത് കൗതുക കാഴ്ചയായി. ഈ പ്രവൃത്തിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ കൈയടിയാണ് ലഭിക്കുന്നത്.

കൂത്തുപറമ്പ് ഭാഗത്തുനിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന ബിനുമോഹൻ മണിക്കൂറുകളോളമാണ് എരഞ്ഞോളി പാലത്തിൽ നിന്നാരംഭിച്ച വാഹനക്കുരുക്കിൽ കുടുങ്ങിയത്. ഒടുവിൽ ടൗൺഹാൾ ജംഗ്ഷനിലെത്തിയപ്പോൾ വാഹനങ്ങൾ തിക്കിത്തിരക്കി. നാലു ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ അനങ്ങാൻ പറ്റാത്തവിധം കുരുങ്ങിയതോടെയാണ് സ്റ്റേഷൻ അതിർത്തി കാര്യമാക്കാതെ ബിനുമോഹൻ ഗതാഗതം നിയന്ത്രിക്കാനിറങ്ങിയത്.

ശാസിച്ചും ഉപദേശിച്ചും കൈ മെയ് മറന്ന് ഓടി നടന്ന മേലുദ്യോഗസ്ഥനെ സഹായിക്കാൻ പൊലീസ് ഡ്രൈവറും ഓടിയെത്തി. ഏകദേശം അര മണിക്കൂറോളം ഗതാഗതം നിയന്ത്രിച്ച ഇരുവരും മഴയെത്തിയതോടെയാണ് മടങ്ങിയത്. ദിവസവും വൈകീട്ട് നാലു മുതൽ മണിക്കൂറുകൾ നീളുന്ന ബ്ലോക്കാണ് തലശ്ശേരി മുതൽ എരഞ്ഞോളിപ്പാലം വരെ അനുഭവപ്പെടുന്നത്.

ടൗൺഹാൾ ജംഗ്ഷനിൽ പോലീസുകാരെ നിയോഗിച്ചാൽ ഗതാഗതക്കുരുക്കിന് ആശ്വാസമാകും. എന്നാൽ ട്രാഫിക് പോലീസ് സ്റ്റേഷനും പോലീസുകാരുമുണ്ടായിട്ടും ഗതാഗതക്കുരുക്കുള്ളപ്പോൾ ഇവരെ കാണാനില്ലാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് പരാതി.

new mahi pi solves traffic jam applauded on social media

Next TV

Related Stories
കൈയ്യിലിരിപ്പ് അത്ര ശരിയല്ല...! റോഡരികിൽ ക്ലേ മോഡലിങ് ചെയ്യുന്ന യുവതിയുടെ ശരീരത്തിൽ കയറിപിടിച്ചു, പിന്നാലെ മുങ്ങിയ രണ്ട് പേര്‍ അറസ്റ്റിൽ

Jul 15, 2025 01:58 PM

കൈയ്യിലിരിപ്പ് അത്ര ശരിയല്ല...! റോഡരികിൽ ക്ലേ മോഡലിങ് ചെയ്യുന്ന യുവതിയുടെ ശരീരത്തിൽ കയറിപിടിച്ചു, പിന്നാലെ മുങ്ങിയ രണ്ട് പേര്‍ അറസ്റ്റിൽ

റോഡരികിൽ ക്ലേ മോഡലിങ് ചെയ്യുന്ന യുവതിയുടെ ശരീരത്തിൽ കയറിപിടിച്ചു, പിന്നാലെ മുങ്ങിയ രണ്ട് പേര്‍...

Read More >>
കോഴിക്കോട് സ്വദേശിനിയുടെ 2.10 കോ​ടി ത​ട്ടി​യെ​ടു​ത്ത കേ​സ്; ഇരുപത്തഞ്ചുകാരി മാ​ന​ന്ത​വാ​ടി ജ​യി​ലി​ൽ​ റി​മാ​ൻ​ഡിൽ

Jul 15, 2025 01:08 PM

കോഴിക്കോട് സ്വദേശിനിയുടെ 2.10 കോ​ടി ത​ട്ടി​യെ​ടു​ത്ത കേ​സ്; ഇരുപത്തഞ്ചുകാരി മാ​ന​ന്ത​വാ​ടി ജ​യി​ലി​ൽ​ റി​മാ​ൻ​ഡിൽ

കോഴിക്കോട് കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​യു​ടെ 2.10 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത ഇരുപത്തഞ്ചുകാരി മാ​ന​ന്ത​വാ​ടി ജ​യി​ലി​ൽ​...

Read More >>
നിമിഷയ്ക്കായി....ഗവർണർ ഇടപെടുന്നു, വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു

Jul 15, 2025 12:32 PM

നിമിഷയ്ക്കായി....ഗവർണർ ഇടപെടുന്നു, വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍....

Read More >>
ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന; കോഴിക്കോട് സ്വദേശിനി യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ

Jul 15, 2025 12:14 PM

ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന; കോഴിക്കോട് സ്വദേശിനി യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ

എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിയ യുവതി അടക്കം നാല് പേരെ ഡാൻസാഫ് പിടികൂടി....

Read More >>
സമഗ്ര സംഭാവന; വി ദക്ഷിണാമൂർത്തി മാധ്യമ പുരസ്‌കാരം ട്രൂവിഷൻ അസ്സോസിയേറ്റ് എഡിറ്റർ ദേവരാജ് കന്നാട്ടിക്ക്

Jul 15, 2025 12:11 PM

സമഗ്ര സംഭാവന; വി ദക്ഷിണാമൂർത്തി മാധ്യമ പുരസ്‌കാരം ട്രൂവിഷൻ അസ്സോസിയേറ്റ് എഡിറ്റർ ദേവരാജ് കന്നാട്ടിക്ക്

വി ദക്ഷിണാമൂർത്തി മാധ്യമ പുരസ്‌കാരം ട്രൂവിഷൻ അസ്സോസിയേറ്റ് എഡിറ്റർ ദേവരാജ്...

Read More >>
Top Stories

Entertainment News

//Truevisionall