തിരുവനന്തപുരം:(truevisionnews.com) കാട്ടാക്കടയിലെ അതിവേഗ പോക്സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു. ഷോർട്ട് സെർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാട്ടാക്കട കെഎസ്ആർടിസി ബസ്റ്റാൻഡിന് എതിർവശത്തുള്ള മൂന്നുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് പോക്സോ കോടതി പ്രവർത്തിക്കുന്നത്.
തൊണ്ടിമുതലുകൾ ഉൾപ്പെടെ സൂക്ഷിച്ചിരിക്കുന്ന ഓഫീസിലായിരുന്നു തീപിടിത്തം. കാട്ടാക്കടയിൽ നിന്ന് അഗ്നിരക്ഷ യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. പോക്സോ കോടതി ജഡ്ജി രമേശ് കുമാര്‍, കാട്ടാക്കട ഡിവൈഎസ്പി എന്നിവര് സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്കുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഇവിടെ ഉണ്ട്.
.gif)

മറ്റൊരു സംഭവത്തിൽ, എറണാകുളം ടൗണ്‍ ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിൽ തീപിടിച്ചു .ഫയർഫോഴ്സെത്തി തീയണച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.
പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിനാണ് തീപിടിച്ചത്. വലിയ രീതിയില്‍ തീ ആളിപ്പടര്‍ന്നു. പത്രവിതരണക്കാരാണ് തീപിടിച്ചത് കണ്ട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. അഞ്ചോളം യൂണിറ്റില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി. തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. സമീപത്ത് പെട്രോൾ പമ്പുകളുള്ളതാണ് ആശങ്ക പരത്തിയത്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.
അതേസമയം, മറ്റൊരു സംഭവത്തിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി. കമാൻഡോയുടെ കൈവശം ഉണ്ടായിരുന്ന തോക്കിൽ നിന്നാണ് അബദ്ധത്തിൽ വെടിയുതിർത്തത്. ക്ഷേത്രത്തിൻ്റെ സുരക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി കമാൻഡന്റ് സംഭവത്തിൽ അന്വേഷണം തുടങ്ങി.
ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽവച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്നാണ് വിവരം. വെടിയുണ്ട നിലത്താണ് പതിച്ചതെന്നാണ് വിവരം.
Fire breaks out in office of POCSO court in Kattakada caused by a short circuit
