വിവാഹിതയായ യുവതി ചെറുപ്പക്കാരുടെ ഹരമായി മാറി; നഗ്നചിത്രങ്ങൾ എ ഐ ടൂളുപയോഗിച്ച് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ചുരുളഴിയുന്നത് സഹപാഠിയുടെ കൊടുംചതി

വിവാഹിതയായ യുവതി ചെറുപ്പക്കാരുടെ ഹരമായി മാറി; നഗ്നചിത്രങ്ങൾ എ ഐ ടൂളുപയോഗിച്ച് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ചുരുളഴിയുന്നത് സഹപാഠിയുടെ കൊടുംചതി
Jul 14, 2025 10:58 PM | By VIPIN P V

ഗുവാഹത്തി: ( www.truevisionnews.com ) അസം സ്വദേശിനിയായ യുവതിയുടെ ചിത്രങ്ങള്‍ എഐ ടൂളുപയോഗിച്ച് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളായി പ്രചരിപ്പിച്ച സഹപാഠി പിടിയില്‍. മെക്കാനിക്കല്‍ എന്‍ജീനിയറായ 30കാരന്‍ പ്രോതിം ബോറയാണ് പിടിയിലായത്. വിവാഹിതയായ സഹപാഠിയുടെ പേരില്‍ പ്രതി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിക്കുകയും തുടര്‍ന്ന് യുവതിയുടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോയും എ ഐ ടൂളുപയോഗിച്ച് നിര്‍മ്മിക്കുകയായിരുന്നു.

പ്രമുഖ നീലചിത്ര താരമായ കെന്‍ഡ്ര ലസ്റ്റിനൊപ്പമുള്ള യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം അപ്ലോഡ് ചെയ്ത് യുവതി നീലചിത്രത്തില്‍ അഭിനയിക്കുകയാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ ഈ യുവതി ആരാണെന്നറിയാമോ എന്ന് ചോദിക്കുന്ന തരത്തില്‍ എല്ലാ ഭാഷകളിലും വാര്‍ത്തകള്‍ വന്നിരുന്നു.

2022 ലാണ് യുവതിയുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയത്. അസം യുവതിയുടെ യഥാര്‍ത്ഥ ചിത്രങ്ങളെന്ന് തെറ്റിദ്ധരിച്ച നിരവധി പേര്‍ യുവതിക്ക് എതിരെ അധിക്ഷേപ കമന്‌റുകളുമായി രംഗത്തെത്തി. ഈ ഫേക്ക് അക്കൗണ്ടിന് പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഒപ്പം ഇയാള്‍ ലിങ്ക്ട്രീ എന്ന പ്ലാറ്റ്‌ഫോമില്‍ വെബ് പേജ് ഉണ്ടാക്കുകയും യുവതിയുടെ എഐ അശ്ലീല ദൃശ്യങ്ങള്‍ കാണാനുള്ള ലിങ്കും നല്‍കുകയായിരുന്നു.

സബ്സ്‌ക്രിപ്ഷന്‍ സംവിധാനം ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് 10 ലക്ഷം രൂപയിലധികം ലഭിച്ചതായി പൊലീസ് പറയുന്നു. തന്‌റെ വ്യാജ പ്രൊഫൈല്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ടതോടെ യുവതി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഫേക്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 2013 മുതല്‍ 2017 വരെ പ്രതിയും യുവതിയും കോളേജില്‍ ഒരുമിച്ച് പഠിച്ചിരുന്നു. ഓപ്പണ്‍ആര്‍ട്ട്, മിഡ്‌ജേണി തുടങ്ങിയ എഐ സോഫ്റ്റ് വെയറുകൾ ഉപയോ​ഗിച്ചാണ് പ്രതി ന​ഗ്നചിത്രം നിർമ്മിച്ചിരുന്നത്.

Married woman becomes a magnet for young men nude photos are morphed and circulated using AI tools revealing the serious cheating of a classmate

Next TV

Related Stories
നടുക്കുന്ന ക്രൂരതയ്ക്ക് ശിക്ഷ; ഗർഭിണിയെ ട്രെയിനിൽ വച്ചു പീഡിപ്പിച്ച്‌ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം, പ്രതി ഹേമരാജിന് മരണം വരെ ജീവപര്യന്തം

Jul 14, 2025 07:28 PM

നടുക്കുന്ന ക്രൂരതയ്ക്ക് ശിക്ഷ; ഗർഭിണിയെ ട്രെയിനിൽ വച്ചു പീഡിപ്പിച്ച്‌ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം, പ്രതി ഹേമരാജിന് മരണം വരെ ജീവപര്യന്തം

വെല്ലൂരിൽ ഗർഭിണിയെ ട്രെയിനിൽ വച്ചു പീഡിപ്പിപ്പ് ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ പ്രതി ഹേമരാജിന് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ച്...

Read More >>
ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ്, ജന്മം നൽകിയ കുഞ്ഞിനെ പോലും തിരിഞ്ഞു നോക്കാതെ.....വൈകൃതം ....?

Jul 14, 2025 07:11 PM

ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ്, ജന്മം നൽകിയ കുഞ്ഞിനെ പോലും തിരിഞ്ഞു നോക്കാതെ.....വൈകൃതം ....?

ജന്മം നൽകിയ കുഞ്ഞിനെ പോലും തിരിഞ്ഞു നോക്കാത്ത അച്ഛൻ, ഒരു മനുഷ്യ ജന്മത്തിൽ പലരും ചെയ്യാൻ മടിക്കുന്നതും അറയ്ക്കുന്നതുമായ കാര്യങ്ങളാണ് നിതീഷ്...

Read More >>
'ഒരു പീസ് ചിക്കൻ കൂടി താ, ​കറി ഇത്രയേ ഉള്ളോ?'; വിവാഹപ്പാര്‍ട്ടിക്കിടെ ചിക്കന്‍ ചോദിച്ച യുവാവിനെ കുത്തിക്കൊന്നു

Jul 14, 2025 04:26 PM

'ഒരു പീസ് ചിക്കൻ കൂടി താ, ​കറി ഇത്രയേ ഉള്ളോ?'; വിവാഹപ്പാര്‍ട്ടിക്കിടെ ചിക്കന്‍ ചോദിച്ച യുവാവിനെ കുത്തിക്കൊന്നു

വിവാഹ സൽക്കാരത്തിനിടെ കോഴിയിറച്ചിയുടെ പേരിൽ നടന്ന തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ്...

Read More >>
കോഴിക്കോട് ഹോട്ടൽ ജീവനക്കാരൻ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

Jul 14, 2025 04:07 PM

കോഴിക്കോട് ഹോട്ടൽ ജീവനക്കാരൻ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ...

Read More >>
ആളെഴിഞ്ഞ വീട്ടിലെത്തിച്ച് കെട്ടിയിട്ട് മര്‍ദ്ദനം; കോഴിക്കോട് സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം തട്ടികൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 14, 2025 03:44 PM

ആളെഴിഞ്ഞ വീട്ടിലെത്തിച്ച് കെട്ടിയിട്ട് മര്‍ദ്ദനം; കോഴിക്കോട് സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം തട്ടികൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി

കോഴിക്കോട് മാങ്കാവ് സ്വദേശി യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി....

Read More >>
Top Stories

//Truevisionall