---
title: "#keralaschoolkalolsavam2025 | കൊട്ടിക്കയറി സെൻ്റ് ജോസഫ് ബോയ്സ്; കുത്തക കൈവിടാതെ കോഴിക്കോടിൻ്റെ  ചുണക്കുട്ടികൾ "
english_title: "#StJoseph #Boys #Kotickary #Kozhikode #chunakuttis #without #giving #up #monopoly"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261129/stjoseph-boys-kotickary-kozhikode-chunakuttis-without-giving-up-monopoly"
published_at: "2025-01-04T20:23:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67794cd3e2d3e_1.jpg"
keywords: []
---

# #keralaschoolkalolsavam2025 | കൊട്ടിക്കയറി സെൻ്റ് ജോസഫ് ബോയ്സ്; കുത്തക കൈവിടാതെ കോഴിക്കോടിൻ്റെ  ചുണക്കുട്ടികൾ 

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പഞ്ചവാദ്യം മത്സരത്തിൽ 13 വർഷമായി തുടരുന്ന സെൻ്റ് ജോസഫിൻ്റെ ആധിപത്യം തകർക്കാൻ ഇത്തവണയും എതിർ ടീമുകൾക്ക് കഴിഞ്ഞില്ല.

## Article Content

**തിരുവനന്തപുരം : **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പഞ്ചവാദ്യം മത്സരത്തിൽ 13 വർഷമായി തുടരുന്ന സെൻ്റ് ജോസഫിൻ്റെ ആധിപത്യം തകർക്കാൻ ഇത്തവണയും എതിർ ടീമുകൾക്ക് കഴിഞ്ഞില്ല.

കണ്ണൻഞ്ചേരി മണിയാശൻ , സഹദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നത്. സ്കൂളിലെ അധ്യാപകനായ ഫാദർ ഫിലിപ്പ് സർവ്വ പിന്തുണയുമായി വിദ്യാർത്ഥികൾക്ക് ഒപ്പമുണ്ട്.

തായമ്പക , പഞ്ചവാദ്യം , മദ്ദള കേളി , ചെണ്ടമേളം എന്നീ മത്സരങ്ങളിൽ സ്കൂൾ നിരവധി തവണ ഒന്നാമത് എത്തിയിട്ടുണ്ട്. 10 ാം ക്ലാസ് വിദ്യാർഥി നിര ജഞൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തവണ കുത്തക നിലനിർത്തിയത്.

അമൻ ജിത്ത് , അനന്തു , അദ്വൈത് , ആദി കൃഷ്ണ , ശിവനീത് , അമൻ എന്നിവരാണ് ടീം അംഗങ്ങൾ .

ഈശോ സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജസ്യൂട്ട് സൊസൈറ്റി 1793 ൽ സ്ഥാപിച്ച കോഴിക്കോട് സെൻ്റ് ജോസഫ് ഹയർ സെക്കൻഡറിക്ക് 232 വർഷത്തെ വിദ്യാഭ്യാസ ചരിത്രമുണ്ട്. കേരളത്തിലെ ആദ്യ വിദ്യാലയം കൂടിയാണ് ഈ സരസ്വതി ക്ഷേത്രം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261129/stjoseph-boys-kotickary-kozhikode-chunakuttis-without-giving-up-monopoly)