---
title: "#keralaschoolkalolsavam2025 | മനസ് കീഴടക്കി ആലാപനം; ദേശഭക്തി ഗാനത്തിൽ എ ഗ്രേഡുമായി സെന്റ് മേരിസ് ഹയർ സെക്കന്റ്റി സ്കൂൾ എടൂർ "
english_title: "#Mind #conquering #singing #St.Mary's #HigherSecondary #School #Etour #with #A #Grade #Patriotic #Song"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261104/mind-conquering-singing-stmarys-highersecondary-school-etour-with-a-grade-patriotic-song"
published_at: "2025-01-04T17:52:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677928368dd10_song.jpg"
keywords: []
---

# #keralaschoolkalolsavam2025 | മനസ് കീഴടക്കി ആലാപനം; ദേശഭക്തി ഗാനത്തിൽ എ ഗ്രേഡുമായി സെന്റ് മേരിസ് ഹയർ സെക്കന്റ്റി സ്കൂൾ എടൂർ 

> **Lead Summary:** **തിരുവനന്തപുരം: **അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്റ്റി വിഭാഗം ദേശഭക്തി ഗാനത്തിൽ എ ഗ്രേഡുമായി സെന്റ് മേരിസ് ഹയർ സെക്കന്റ്റി സ്കൂൾ എടൂർ.

## Article Content

**തിരുവനന്തപുരം: **അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്റ്റി വിഭാഗം ദേശഭക്തി ഗാനത്തിൽ എ ഗ്രേഡുമായി സെന്റ് മേരിസ് ഹയർ സെക്കന്റ്റി സ്കൂൾ എടൂർ.

അനിറ്റ് മരിയയും ഏഴംഗ സംഗവും ചേർന്നൊരിക്കിയ ഗാനം കലോത്സവ വേദിയിൽ കൈയ്യടി നേടി.

ആദ്യ ദിനത്തിലെ ഫല സൂചനകൾ പുറത്ത് വന്ന് കണ്ണൂർ മുന്നിട്ട് നിൽക്കുമ്പോഴാണ് ദേശഭക്തി ഗാന വിജയവും കണ്ണൂരിലേക്ക് എത്തുന്നത്.

കഴിഞ്ഞ വർഷത്തെ വിജയം ഇക്കുറിയും നിലനിർത്തിയാണ് സെന്റ് മേരിസ് സ്കൂളിലെ ചുണക്കുട്ടികൾ ഇക്കുറി കലോത്സവ വേദിയിൽ നിന്ന് മടങ്ങുന്നത്.

ടീം അംഗങ്ങൾ : അനിറ്റ് മരിയ, നേഹ മരിയ, നവമി, ദേവിക, മാളവിക, ഋതിക, ഫേബ

അധ്യാപകനായ സായിക്ക് കീഴിൽ വർഷങ്ങളായി ഇവർ പരിശീലനം നേടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261104/mind-conquering-singing-stmarys-highersecondary-school-etour-with-a-grade-patriotic-song)