#murdercase | യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസ്; 18 വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ

#murdercase | യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസ്; 18 വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ
Jan 4, 2025 04:10 PM | By Susmitha Surendran

(truevisionnews.com)  അഞ്ചലിൽ യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ.

സിബിഐ ചെന്നൈ യൂണിറ്റ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൊല്ലം അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. സൈനികരായിരുന്ന രണ്ടുപേരും കൃത്യത്തിനു ശേഷം ഒളിവിൽ പോയി.

2006 ഫെബ്രുവരിയിൽ ആണ് കൃത്യം നടന്നത്. കഴുത്തറുത്താണ് കൃത്യം നടത്തിയത്. പ്രതികളായ സൈനികനേയും സഹോദരനേയും എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പോണ്ടിച്ചേരിയിൽ മറ്റൊരു വിലാസത്തിൽ താമസിച്ച് വരവേ ആണ് സിബിഐ ചെന്നൈ യൂണിറ്റ് അറസ്റ്റ് ചെയ്തത്. പോണ്ടിച്ചേരിയിൽ മറ്റൊരു പേരിൽ ജീവിക്കുകയായിരുന്നു ഇരുവരും. രണ്ടുപേരും അവിടെ സ്കൂൾ അധ്യാപകരെ വിവാഹം കഴിച്ചിരുന്നു.

കൊല്ലപ്പെട്ട രഞ്ജിനിയുടെ കുട്ടികൾ ദിബിൽ കുമാറിന്റേതാണെന്നും പിതൃത്വം സംബന്ധിച്ച പ്രശ്നങ്ങൾ ഉയർന്നതിനെ തുടർന്നാണ് കൊലപാതകം നടത്തിയെന്നതാണ് കേസ്.

ആദ്യം ക്രൈംബ്രാ‍ഞ്ചും പിന്നീട് സിബിഐയും കേസ് ഏറ്റെടുക്കുക​യായിരുന്നു. തൊട്ടുപിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു. പത്താൻകോട്ട് യൂണിറ്റിലാണ് ഇവരും സൈനികരായി സേവനം അനുഷ്ഠിച്ചിരുന്നത്. പ്രതികൾ പോണ്ടിച്ചേരിയിലുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സിബിഐ പിടികൂടിയത്.

#case #killing #young #woman #her #twins #Accused #arrested #after #18 #years

Next TV

Related Stories
KkRama | പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് പിവി അൻവർ;പിന്തുണയുമായി  കെകെ രമ

Jan 6, 2025 04:04 PM

KkRama | പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് പിവി അൻവർ;പിന്തുണയുമായി കെകെ രമ

പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് അൻവറിന്റെ ജയിൽവാസമെന്ന് കെകെ രമ പറഞ്ഞു....

Read More >>
#leopard | കണ്ണൂർ കാക്കയങ്ങാട് കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ചു

Jan 6, 2025 03:49 PM

#leopard | കണ്ണൂർ കാക്കയങ്ങാട് കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ചു

വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘമാണ് മയക്കുവെടി വെച്ചത്....

Read More >>
#Train | ട്രെയിനിൽ നിന്ന് തെറിച്ച് വീണ് വടകര സ്വദേശിയ്ക്ക്  പരിക്ക്

Jan 6, 2025 02:46 PM

#Train | ട്രെയിനിൽ നിന്ന് തെറിച്ച് വീണ് വടകര സ്വദേശിയ്ക്ക് പരിക്ക്

അഴിയൂർ ചോമ്പാല ടെലി ഫോൺ എക്സ്ചേഞ്ചിനു സമീപം കിഴക്കെ പുതിയ പറമ്പത്ത് വിനായക് ദത്ത് (25) ആണ് പരുക്കുകളോടെ...

Read More >>
#rain | സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

Jan 6, 2025 02:26 PM

#rain | സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നേരിയ മഴ...

Read More >>
#arrest |  പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചു; മധ്യവയസ്കൻ  അറസ്റ്റിൽ

Jan 6, 2025 02:20 PM

#arrest | പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

പരാതിയുമായി ബന്ധപ്പെട്ട് എസ്ഐ അരുൺ മോഹൻ രാഘവനോട്‌ സംസാരിക്കുന്നതിനിടെ രാഘവൻ എസ്ഐയുടെ കയ്യിൽ കയറി...

Read More >>
Top Stories