വടകര: (truevisionnews.com) ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്കെറിച്ചു വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.
അഴിയൂർ ചോമ്പാല ടെലി ഫോൺ എക്സ്ചേഞ്ചിനു സമീപം കിഴക്കെ പുതിയ പറമ്പത്ത് വിനായക് ദത്ത് (25) ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്.
രണ്ട് സുഹൃത്തുക്കൾക്ക് ഒപ്പം എറണാകുളത്തു പോയി ഇന്റർസിറ്റി എക്‌സ്പ്രസിൽ മടങ്ങുമ്പോഴായിരുന്നു സംഭവം.
നല്ല തിരക്കായിരുന്നതിനാൽ വാതിലിനു സമീപത്ത് ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ഇരിങ്ങാലക്കുട പുതുക്കാട് ഭാഗത്ത് എത്തിയപ്പോൾ പുറത്തേക്കു വീഴുകയായിരുന്നു.
ഒരു വിധം എഴുന്നേറ്റ് തൊട്ടടുത്തുള്ള റോഡിൽ എത്തി അതു വഴി വന്നബൈക്കിൽ കയറി പുതുക്കാട് സഹകരണ ആശുപത്രിയിൽ എത്തുകയായിരുന്നു.
കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ നഷ്ടപ്പെടാതിരുന്നതിനാൽ സുഹൃത്തുക്കളെ ബന്ധപ്പെടാൻ കഴിഞ്ഞു.
ഇപ്പോൾ മാഹി ഗവ. ആശുപ്രതിയിൽ ചികിത്സയിൽ കഴിയുകയാണ്. ശരീരത്തിൽ ഉരഞ്ഞ പാടുകളും മുറിവുകളും നീർക്കെട്ടും ഉണ്ട്.
#resident #Vadakara #injured #falling #train