തിരുവനന്തപുരം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ മിമിക്രിയിൽ തിളക്കമാർന്ന വിജയവുമായി യുക്ത. കൂടാതെ ഓട്ടംതുള്ളലിലും തുടർച്ചയായി മൂന്നാം തവണയും വിജയം.
വടകര മേമുണ്ട എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. രണ്ടായിരത്തോളം വേദികളിൽ ഏകഭിനയത്തിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ സുനിൽ കോട്ടയമ്പ്രത്തിന്റെ പരിശീലനത്തിലാണ് യുക്ത ഈ വിജയം നേടിയിരിക്കുന്നത്.
മഹാഭാരത യുദ്ധം മുതൽ ഇസ്രായേൽ പലസ്തീൻ യുദ്ധം വരെയും, 2030 ൽ വന്നെത്തിയേക്കാവുന്ന റോബോട്ടുകളെ സമന്ന്വയിപ്പിച്ച് കൊണ്ടുള്ള വാദ്യ മേള ഉത്സവവും, ഏഴാം കപ്പൽ പടയെ തിരിച്ചയച്ച ഇന്ദിരഗാന്ധിയെയും, മിസൈൽ മാൻ എ പി ജെ അബ്ദുൾ കലാം എന്നിങ്ങനെ വ്യത്യസ്ത അവതരണ ശൈലിയിലൂടെ കാണികൾക്ക് ഇടയിൽ കൈയ്യടി നേടാൻ യുക്തയ്ക്ക് സഹായകമായി.
കലയോടുള്ള വ്യത്യസ്തമായ ആഭിമുഖ്യം യുക്തയെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്ന തായി ഗുരു ആയ സുനിൽ കോട്ടയമ്പ്രം പറയുന്നു.
മൂന്നാം ക്ലാസ് മുതൽക്കാണ് യുക്ത സുനിൽ കോട്ടയമ്പ്രത്തിന് കീഴിൽ പരിശീലനം നേടുന്നത്. തുടക്കത്തിൽ മോണോആക്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പിന്നീട് മിമിക്രിയിലേക്ക് തന്റെ കലയെ വർത്തിയെടുക്കുകയായിരുന്നു യുക്ത.
#Yukta #won #brilliantly #Mimicry #State #School #Arts #Festival 2025 .