#rameshchennithala | 'പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ? സിപിഎം രാഷ്ട്രീയം കളിക്കുകയാണ്' ; എൻഎം വിജയൻ്റെ കുറിപ്പിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല

#rameshchennithala | 'പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ? സിപിഎം രാഷ്ട്രീയം കളിക്കുകയാണ്' ; എൻഎം വിജയൻ്റെ കുറിപ്പിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല
Jan 6, 2025 04:24 PM | By Athira V

ഇടുക്കി: ( www.truevisionnews.com) യനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ പുറത്തുവന്ന ആത്മഹത്യ കുറിപ്പിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ എന്ന് സംശയമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സിപിഎം രാഷ്ട്രീയം കളിക്കുകയാണ്. ഐസി ബാലകൃഷ്ണൻ സത്യസന്ധനായ നേതാവാണ്. കോൺഗ്രസിനെ കരിവാരി തേക്കാനുള്ള സിപിഎം ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കെപിസിസിക്ക് കത്ത് ആർക്കുവേണമെങ്കിലും അയക്കാം. കെപിസിസി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

നവീൻ ബാബുവിന്റെ ആത്മഹത്യയിൽ നീതി കിട്ടില്ല എന്നുള്ളത് കൊണ്ടാണ് കുടുംബം കോടതിയിയെ സമീപിച്ചത്. കുടുംബമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

ഹൈക്കോടതി തല്ലിയെങ്കിൽ മേൽക്കോടതിയെ സമീപിക്കണമെന്നും രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. പിവി അൻവർ എംഎൽഎയുടെ അറസ്റ്റ് കേരളത്തിൽ കേട്ടു കേൾവിയില്ലാത്തതാണ്.

സ്വാഭാവിക പ്രതിഷേധമാണ്‌ അൻവർ നടത്തിയത്. നിയമ സഭയിൽ അക്രമം നടത്തിയാൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ. പിണറായി വിജയനെ വിമർശിച്ചാൽ ജയിലിൽ അടക്കുമെന്നത് തെറ്റായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.

#congress #leader #rameshchennithala #reacts #wayanad #dcc #treasurer #nmvijayan #suicide #note

Next TV

Related Stories
#death | പാനൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ നാലാം ക്ലാസുകാരന്‍ കിണറ്റില്‍വീണ് മരിച്ചു

Jan 7, 2025 10:53 PM

#death | പാനൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ നാലാം ക്ലാസുകാരന്‍ കിണറ്റില്‍വീണ് മരിച്ചു

മൂടാനിരുന്ന കിണറായതിനാല്‍ ആള്‍മറയുണ്ടായിരുന്നില്ല. പേടിച്ചോടുന്നതിനിടെ കുട്ടി ഈ കിണറ്റിൽ വീഴുകയായിരുന്നെന്നാണ്...

Read More >>
#MvGovindan | പെരിയ ഇരട്ട കൊലക്കേസ്; സിബിഐ പാർട്ടിയെ പ്രതിക്കൂട്ടിലാക്കി,സിപിഐഎമ്മിന് പങ്കില്ലെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ

Jan 7, 2025 07:49 PM

#MvGovindan | പെരിയ ഇരട്ട കൊലക്കേസ്; സിബിഐ പാർട്ടിയെ പ്രതിക്കൂട്ടിലാക്കി,സിപിഐഎമ്മിന് പങ്കില്ലെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ

സിബിഐ ആണ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയതെന്നും രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എം വി ഗോവിന്ദൻ...

Read More >>
#accident |   നിയന്ത്രണം വിട്ട ബസിടിച്ച് പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റു

Jan 7, 2025 04:38 PM

#accident | നിയന്ത്രണം വിട്ട ബസിടിച്ച് പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റു

അമിത വേഗതയിലെത്തിയ ബസ് പെട്ടി ഓട്ടോറിക്ഷയിൽ...

Read More >>
 #hanging | കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jan 7, 2025 03:35 PM

#hanging | കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....

Read More >>
#PVAnwar  | 'തനിക്ക് പിന്തുണ നല്‍കിയതിന് നന്ദി പറയാന്‍ വേണ്ടിയാണ് വന്നത്', സാദിഖലി തങ്ങളെ കാണാൻ പാണക്കാട്ടെത്തി പി.വി അൻവർ

Jan 7, 2025 02:19 PM

#PVAnwar | 'തനിക്ക് പിന്തുണ നല്‍കിയതിന് നന്ദി പറയാന്‍ വേണ്ടിയാണ് വന്നത്', സാദിഖലി തങ്ങളെ കാണാൻ പാണക്കാട്ടെത്തി പി.വി അൻവർ

യുഡിഎഫിലേക്കുള്ള നീക്കങ്ങൾ സജീവമാക്കുന്നതിന് പിന്നാലെയാണ് പി.വി അൻവർ...

Read More >>
#KodiSuni | കൊടി സുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി

Jan 7, 2025 01:37 PM

#KodiSuni | കൊടി സുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി

കൊടി സുനി പ്രതിയായ ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ നടക്കുന്ന ദിവസങ്ങളിലാണ് ജില്ലയില്‍ പ്രവേശിക്കാന്‍...

Read More >>
Top Stories