തിരുവനന്തപുരം : ( www.truevisionnews.com) സ്കൂൾ കാലോത്സവ വാർത്തകൾ തയാറാക്കാനും റിപ്പോർട്ട് ചെയ്യാനും ഹയർ സെക്കൻഡറി ജേണലിസം വിദ്യാർത്ഥികളും.
സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിഭാഗം ജേണലിസം അധ്യാപകരുടെ സംഘടനയായ "ഫ്രെയിം സാണ് ' വിദ്യാർഥി റിപ്പോർട്ടർമാരെയും കലോത്സവത്തിൻ്റെ ഭാഗമാക്കിയത്.
ക്ലാസ്സ് മുറികൾക്കു പുറത്തുള്ള അനുഭവങ്ങൾ കുട്ടികൾക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർഥികൾക്ക് അവസരമൊരുക്കിയത്.
ഈ- പേപ്പർ വഴിയും യു-ട്യൂബ് ചാനൽ വഴിയും കലോത്സവ വാർത്തകൾ നൽകുന്നുണ്ട്. ചാല ഗവ: ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് എഡിറ്റോറിയൽ റൂം പ്രവർത്തിക്കുന്നത്.
തിരുവനന്തപുരത്തെ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല, ജി.വി.എച്ച്.എസ്സ്.എസ്സ് വെള്ളനാട്, ഗവ: ബോയ്സ് എച്ച്.എസ്സ്.എസ്സ് ചാല എന്നീ സ്കൂളുകളിലെ 20 വിദ്യാർത്ഥികളും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹയർ സെക്കൻഡറി ജേണലിസം അധ്യാപകരും സംഘത്തിൻ്റെ ഭാഗമാണ്.
#and #students #to #prepare #arts #festival #news