തിരുവനന്തപുരം: (truevisionnews.com ) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 625 പോയിൻ്റുമായി കണ്ണൂർ കുതിക്കുന്നു.
കണ്ണൂർ കുതിപ്പിന് കരുത്ത് പകർന്ന് ഹയർ സെക്കൻഡറി വിഭാഗം കുച്ചുപ്പുടി മത്സരത്തിൽ എ ഗ്രേഡ് നേടി പെരളശ്ശേരി എ കെ ജി സ്മാരക സ്കൂളിലെ ദേവ ഗംഗ പ്രമോദ്.
പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സംസ്ഥാന കലോത്സവത്തിൽ കുച്ചുപ്പുടിയിൽ തുടർച്ചയായ രണ്ടാം തവണയാണ് എ ഗ്രേഡ് നേടുന്നത്.
കലൈ മാമണി കലാക്ഷേത്ര പ്രിയാ രഞ്ജിത്ത് ആണ് പരിശീലനം നൽകിയത്.
ജില്ലയിൽ ഭരത നാട്യം,കേരള നാട്യം എന്നിവയിൽ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കൊല്ലം കലോത്സവത്തിൽ എ ഗ്രേഡും നേടിയിട്ടുണ്ട്.
2023 ലെ കോഴിക്കോട് കലോത്സവത്തിൽ ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയിരുന്നു. കൃഷ്ണൻ്റെ കാളിയ മർദ്ദനമാണ് ഇത്തവണ കുച്ചുപ്പുടിയിൽ അവതിരിപ്പിച്ചത്. കണ്ണൂർ താഴെ ചൊവ്വ സ്വദേശി പ്രമോദിൻ്റെയും സുബിഷയുടേയും മകളാണ്.
#Kannur #proud #Deva #Ganga #Pramod #grade #second #time #Kuchuppudi