തിരുവനന്തപുരം : (truevisionnews.com) സംസ്ഥാന യുവജനോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം മദ്ദളകേളിയിൽ തുടർച്ചയായ രണ്ടാംതവണയും എഗ്രേഡ് കരസ്ഥമാക്കി കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ടീം.
കോഴിക്കോട് കണ്ണഞ്ചേരി സ്വദേശി സഹദേവൻ മാഷിന്റെ കീഴിലാണ് രണ്ടുപ്രാവശ്യവും തുടർച്ചയായി എ ഗ്രേഡ് സ്വന്തമാക്കാൻ സാധിച്ചത്.
മത്സരത്തിൽ മദ്ദളം വായിച്ചത് ഗുരുവായ സഹദേവൻ മാഷുടെ മകൾ കാർത്തികയും ഇലത്താളം വായിച്ചത് ദീപികയും ചന്ദനയും ചെണ്ടമേളം ചെയ്തത് നേഹയുമാണ്. എല്ലാവരും പ്ലസ് ടു വിദ്യാർത്ഥികളാണ്.
#kerala #school #kalolsavam #2025 #Kozhikode #Providence #Girls #clinched #Agrade #Maddalakeli