---
title: "#Keralaschoolkalolsavam2025 | 'പാറമടയിലെ തൊഴിലാളികൾ’; കരവിരുതിൽ ആർദ്രയുടെ വിസ്മയം "
english_title: "#Workers #Paramada #Ardras #wonder #craftsmanship"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261560/workers-paramada-ardras-wonder-craftsmanship"
published_at: "2025-01-06T19:17:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677bdf6195677_paramada.jpg"
keywords: []
---

# #Keralaschoolkalolsavam2025 | 'പാറമടയിലെ തൊഴിലാളികൾ’; കരവിരുതിൽ ആർദ്രയുടെ വിസ്മയം 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കരവിരുതിൽ വിസ്മയം തീർത്ത് ആർദ്ര. ഹയർ സെക്കന്ററി വിഭാഗം പെൻസിൽ ഡ്രോയിങിലാണ് ആർദ്ര പി എസ് എ ഗ്രേഡ് നേടിയത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കരവിരുതിൽ വിസ്മയം തീർത്ത് ആർദ്ര. ഹയർ സെക്കന്ററി വിഭാഗം പെൻസിൽ ഡ്രോയിങിലാണ് ആർദ്ര പി എസ് എ ഗ്രേഡ് നേടിയത്.

ഹൈസ്കൂൾ വിഭാഗത്തിലെ വിജയത്തിന് ശേഷം ഇത് രണ്ടാം തവണയാണ് സംസ്ഥാന തലത്തിൽ വിജയം നേടുന്നത്.

എച്ച് എസ് എസ് ശ്രീകൃഷ്ണപുരം പാലക്കാട്‌ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ആണ് ഈ കൊച്ചു മിടുക്കി.

മ്യൂറൽ പെയിന്റിംഗിലും മരത്തിൽ കൊത്തി ഉണ്ടാക്കുന്ന ശില്പങ്ങളും ഒരുക്കുന്ന അച്ഛൻ സുനിൽ കുമാറിന്റെ കഴിവുകൾ അതേപോലെ ഒപ്പിയെടുക്കുകയാണ് മകൾ.

പാറമടയിലെ തൊഴിലാളികൾ എന്ന വിഷയത്തിലായിരുന്നു ചിത്രകല.

മൂന്നാം ക്ലാസ് മുതൽ അധ്യാപകനായ വിപിൻ ദാസിന് കീഴിൽ പരിശീലനം നേടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261560/workers-paramada-ardras-wonder-craftsmanship)