തിരുവനന്തപുരം : ( www.truevisionnews.com ) സ്കൂൾ വിദ്യാഭ്യാസം കഴിയുന്നതോടെ കല അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥയാണ് ഇന്ന് കാണാൻ സാധിക്കുന്നത് ഇത് പരിശോധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കലോത്സവങ്ങളിൽ വിജയികളാകുന്നവർ തന്നെയാണ് പിൽകാലത്ത് ആ രംഗത്തെ പ്രഗൽഭ കലാകാരന്മാരും കലാകാരികളുമായി മാറുന്നത്. എന്നാൽ അതേസമയം സ്കൂൾ വിദ്യാഭ്യാസം കഴിയുന്നതോടെ കലാപ്രവർത്തനം അവസാനിപ്പിക്കുന്ന ഒരു വലിയ വിഭാഗം ആളുകൾ തന്നെയുണ്ട്. നമ്മുടെ പല പഴയ കലാപ്രതിഭകളുടെയും കലാതിലകങ്ങളുടെയും പിന്നിലുള്ള ജീവിതം പരിശോധിച്ച് നോക്കിയാൽ ഇത് വ്യക്തമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഈ വിഷയം വളരെ ഗൗരവമായി തന്നെ കലാകേരളം ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. അവരെ കണ്ടെത്തി കലാകേരളത്തിന് മുതൽകൂട്ടാക്കി മാറ്റാൻ ഉള്ള ശ്രമങ്ങൾ കൂട്ടായി നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഈ വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നു. അവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗ്രോത കലകളുടെയേയും ക്ലാസിക്ക് കലകളുടേയും സംഗമവേദിയായി മാറുകയാണ് ഇത്തവണത്തെ കലോത്സവം . പ്രളയത്തെ അതിജീവിച്ച് കലോത്സവ വേദിയിൽ എത്തിയ കുട്ടികൾ നല്ല മാതൃകയാണ് . മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
#Arts #ends #with #school #education #government #will #take #this #issue #seriously #ChiefMinister #pinarayivijayan