തിരുവനന്തപുരം: (truevisionnews.com) അനന്തപുരിയുടെ ആഘോഷ രാവുകൾക്ക് നിറം പകർന്ന് സംസ്ഥാന സ്കൂൾ കാലോത്സവം.
താള മേളങ്ങളുടെ സമന്വയം, കണ്ണിമ ചിമ്മാതെ മാസ്മരിക നിമിഷങ്ങൾക്ക് തലസ്ഥാനം സാക്ഷ്യം വഹിക്കുന്നു. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച്ച കാലമായി നഗരം അണിഞ്ഞൊരുങ്ങിയിരുന്നു.
തൊട്ടടുത്ത നാൾ തന്നെ കലോത്സവവും വന്നെത്തിയത് നഗരവാസികൾക്ക് ഇരട്ടി മധുരമായി.
പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയം, ടാഗോർ തിയേറ്റർ, കർത്തിക തിരുനാൾ തിയേറ്റർ, പൂജപ്പുര സാംസ്‌കാരിക കേന്ദ്രം, നിശാഗന്ധി ഓഡിറ്റോറിയം എന്നിവിടങ്ങളിലെല്ലാം കൗമാര കലാ പ്രതിഭകളുടെ അരങ്ങേറ്റം കാണാൻ കലാ സ്നേഹികൾ ഒഴുകിയെത്തി.
ഭരണ സിരാകേന്ദ്രത്തിന്റെ നടുവിൽ പ്രൗഡിയോടെ നിലകൊള്ളുന്ന സ്മാരകങ്ങളും, പള്ളി മണികളും, ബാങ്ക് വിളികളും, സർവ്വഐശ്വര്യം പ്രധാനം ചെയ്യുന്ന ശ്രീപത്മനാഭ ക്ഷേത്ര സാന്നിധ്യവും സമന്വയ സംസ്കരത്തിന്റെയും ഐക്യത്തിന്റെയും പ്രതികമാണ്.
25 വേദികളിലായി 249 ഇനങ്ങളിലായി 15000 - ത്തോളം പ്രതിഭകൾ പങ്കെടുക്കുന്നു. 24 വേദികൾക്കും കേരളത്തിലെ നദികളുടെ പേരാണ് നൽകിയിട്ടുള്ളത്.
1957 ജനുവരി 26ന് സംസ്ഥാനത്തെ ആദ്യ സ്‌കൂൾ കലോത്സവം എറണാകുളം ഗേൾസ് ഹൈസ്‌കൂളിൽ നടത്തിയപ്പോൾ 13 ഇനങ്ങളിലായി 400 കുട്ടികൾ മാത്രമാണ് മത്സരിച്ചത്.
സാംസ്‌കാരിക കേരളത്തിന് അടിത്തറ പാകിയ കലകളുടെ വേറിട്ട അവതരണം കൂടി ആയി ഇത്തവണത്തെ കാലോത്സവം.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#kerala #school #kalolsavam #2025 #Ananthapuri #five #more #days #art #spring