---
title: "#keralaschoolkalolsavam2025 | ദൃശ്യ വിസ്മയം ; പ്രധാന വേദിയിൽ മോഹിനിയാട്ടം മത്സരങ്ങൾ തുടങ്ങി"
english_title: "#Visual #awe #Mohiniyattam #competitions #started #at #the #main #stage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261057/visual-awe-mohiniyattam-competitions-started-at-the-main-stage"
published_at: "2025-01-04T13:18:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6778e8aa44d0c_11.jpg"
keywords: []
---

# #keralaschoolkalolsavam2025 | ദൃശ്യ വിസ്മയം ; പ്രധാന വേദിയിൽ മോഹിനിയാട്ടം മത്സരങ്ങൾ തുടങ്ങി

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരങ്ങൾ തുടങ്ങി.

## Article Content

**തിരുവനന്തപുരം : **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരങ്ങൾ തുടങ്ങി.

ലാസ്യ ഭാവങ്ങൾക്ക് ഒപ്പം മത്സരാർഥികൾ ചുവട് വെച്ചപ്പോൾ സദസ്സിന് ദൃശ്യ വിസ്മയം സമ്മാനിച്ചു.

മോഹിനിയാട്ടം മത്സരങ്ങൾക്ക് ശേഷം ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ സംഘ നൃത്തം അരങ്ങേറും . ഇത്തവണ കലോത്സവം ക്ലാസിക്കൽ കലകളുടേയും ഗോത്ര കലകളുടേയും സംഗമ വേദിയായി മാറുകയാണ്.

ഊരുകളിൽ മാത്രം അവതരിപ്പിച്ചിരുന്ന മംഗലം കളി, മലപ്പുലയ ആട്ടം , പളിയ നൃത്തം , പണിയ നൃത്തം , ഇരുള നൃത്തം എന്നിവയാണ് ഈ വർഷം വേദിയിൽ എത്തുന്നത്.

25 വേദികളിലായി 15,000 മത്സരാർത്ഥികൾ പങ്കെടുക്കും. 2016 ലാണ് ഏറ്റവും അവസാനമായി തലസ്ഥാന നഗരിയിൽ സംസ്ഥാന സ്കൂൾ കലോത്സവം അരങ്ങേറിയത്. കലാമാമാങ്കത്തെ വൻ വിജയമാക്കാനുള്ള ഒരുക്കലത്തിലാണ് നഗരവാസികൾ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261057/visual-awe-mohiniyattam-competitions-started-at-the-main-stage)