#keralaschoolkalolsavam2025 | അതിജീവനത്തിൻ്റെ കഥയാണ്...; ആത്മവിശ്വാസം കൈമുതലാക്കി തങ്കമണി ടീച്ചറും കുട്ടികളും ഇനിയും മുന്നോട്ട്

#keralaschoolkalolsavam2025 | അതിജീവനത്തിൻ്റെ കഥയാണ്...; ആത്മവിശ്വാസം കൈമുതലാക്കി തങ്കമണി ടീച്ചറും കുട്ടികളും ഇനിയും മുന്നോട്ട്
Jan 4, 2025 12:41 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) അതിജീവനത്തിൻ്റെ കഥയാണ് വെള്ളാർ മല സ്കൂളിലെ തങ്കമണി ടീച്ചർക്കു പറയാനുള്ളത്.

ഏത് ദുരന്തങ്ങളാൽ പരീക്ഷിക്കപ്പെട്ടാലും അതിൽ നിന്നെല്ലാം തന്നെ ഉയർത്തെഴുന്നേൽക്കും എന്നുള്ള ആത്മവിശ്വാസമാണ് തങ്കമണി ടീച്ചറുടെയും ഇവിടെ നൃത്തം അവതരിപ്പിച്ച ഓരോ കുട്ടികളുടെയും കൈമുതൽ.

തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയുടെ ഭാഗമായി നടന്ന സംഘ നൃത്തം അവതരിപ്പിച്ചത് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളാണ്.

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ അപ്പാടെ തകർന്നു പോയതാണ് വെള്ളാർമല സ്കൂൾ. ഇവിടെ നൃത്തം അവതരിപ്പിച്ച ഓരോ വിദ്യാർത്ഥികളുടെയും ജീവിതം മുണ്ടക്കൈ ദുരന്തത്തിന്റെ പ്രഹരം ഏർക്കേണ്ടി വന്നതാണ്. ശിവപ്രിയ,സാധിക,വൈഗ ഷിബു, അർഷിത,അശ്വിനി വീണ,അഞ്ജന , റഷീഗ തുടങ്ങിയ വിദ്യാർത്ഥികളാണ് നൃത്തം അവതരിപ്പിച്ചത്.

മുണ്ടക്കയം ചൂരൽമല ദുരന്തത്തിനെ ആസ്പദമാക്കിയാണ് നൃത്തം ഒരുക്കിയിരിക്കുന്നത്. അതിജീവനത്തിന്റെ ആത്മവിശ്വാസത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ളതായിരുന്നു ഈ നൃത്തരൂപത്തിന്റെ കാതൽ. അനിൽ സാറാണ് നൃത്തത്തിന്റെ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

മുണ്ടക്കൈ ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത് മേപ്പാട് സ്കൂളിലാണ്. ആത്മവിശ്വാസം കൈമുതലാക്കി ദുരന്തം ഏല്പിച്ച പ്രഹരത്തിൽ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുകയാണ് ഇവരോരുത്തരും

#Thangamani #teacher #children #continue #move #forward #with #self #confidence

Next TV

Related Stories
#keralaschoolkalolsavam2025  | ചൂരൽമലയുടെ ദുരന്തം ഹൃദയത്തിലേറ്റി ശ്രീയ ചുവടുവെച്ചു

Jan 6, 2025 02:56 PM

#keralaschoolkalolsavam2025 | ചൂരൽമലയുടെ ദുരന്തം ഹൃദയത്തിലേറ്റി ശ്രീയ ചുവടുവെച്ചു

ദുരന്തഭൂമിയിൽ നേരിട്ടെത്തി അതിന്റെ തീവ്രത മനസിലാക്കി....

Read More >>
#Keralaschoolkalolsavam2025 | കൗമാര ഭാവനകളുമായി സിനാഷയുടെ എഴുത്ത്

Jan 6, 2025 02:48 PM

#Keralaschoolkalolsavam2025 | കൗമാര ഭാവനകളുമായി സിനാഷയുടെ എഴുത്ത്

രചനാ മത്സരങ്ങൾ നടക്കുന്ന കടലുണ്ടിപ്പുഴ വേദിയിൽ ഇന്ന് ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് കഥാരചന വിഭാഗത്തിലും മത്സരിച്ചിട്ടുണ്ട്....

Read More >>
#keralaschoolkalolsavam2025 | ശാസ്ത്രീയ സംഗീതത്തിൽ  യദു കൃഷ്ണക്ക് എ ഗ്രേഡ്

Jan 6, 2025 02:31 PM

#keralaschoolkalolsavam2025 | ശാസ്ത്രീയ സംഗീതത്തിൽ യദു കൃഷ്ണക്ക് എ ഗ്രേഡ്

ഗുരുവായൂർ വാദ്യനിലയത്തിൽ നിന്നും യദു ശാസ്ത്രീയ സംഗീതത്തിലും നാദസ്വരത്തിലും കലാ പഠനം...

Read More >>
#Keralaschoolklaolsavam2025 | കലോത്സവത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി ഊട്ടുപുരയിൽ

Jan 6, 2025 02:29 PM

#Keralaschoolklaolsavam2025 | കലോത്സവത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി ഊട്ടുപുരയിൽ

മുഖ്യമന്ത്രിയുടെ ഊട്ടുപുര സന്ദർശനം വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്കും ആവേശം...

Read More >>
#keralaschoolkalolsavam2025 | ഉണർവിന് അഭിമാനിക്കാം ; കലോത്സവ വേദിയിൽ ഗോത്രകലകൾക്ക് പ്രിയമേറുന്നു

Jan 6, 2025 02:18 PM

#keralaschoolkalolsavam2025 | ഉണർവിന് അഭിമാനിക്കാം ; കലോത്സവ വേദിയിൽ ഗോത്രകലകൾക്ക് പ്രിയമേറുന്നു

ഗോത്ര കലകൾ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമാക്കണമെന്നുള്ള നീണ്ടനാൾ ആയുള്ള ആവശ്യത്തിന് ഒടുവിലാണ് ഈ കലാരൂപങ്ങൾ സ്കൂൾ കലോത്സവത്തിന്റെ...

Read More >>
#keralaschoolkalolsavam2025  | കണ്ണകിയിൽ നിന്ന് രൂപ മാറ്റം; നാടോടി നൃത്ത വേദിയിൽ ഹൃദയം കീഴടക്കി നകുൽരാജ്

Jan 6, 2025 02:11 PM

#keralaschoolkalolsavam2025 | കണ്ണകിയിൽ നിന്ന് രൂപ മാറ്റം; നാടോടി നൃത്ത വേദിയിൽ ഹൃദയം കീഴടക്കി നകുൽരാജ്

അങ്കമാലി ഹോളി ഫാമിലി ഹൈസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്....

Read More >>
Top Stories