തിരുവനന്തപുരം: (truevisionnews.com) കലോൽസവ വേദിയിലും എം ടി യുടെ ഓർമ്മകൾ പുത്തരിക്കണ്ടം മൈതാനത്തിലെ പ്രധാന വേദിയുടെ ഇരുവശത്തുമായി.
മലയാള സാഹിത്യത്തിന്റെ അതികായൽ എം ടി വാസുദേവൻ നായർ വിട വാങ്ങിയിട്ട് ദിവസങ്ങൾ മാത്രം. 63മത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലും നിറഞ്ഞു നിൽക്കുകയാണ് എംടിയുടെ ഓർമ്മകൾ.
പുത്തരിക്കണ്ടം മൈതാനത്തിലെ പ്രധാന വേദിയുടെ ഇരുവശത്തുമായി എം ടി വാസുദേവൻ നായരുടെ കാരിക്കേച്ചറുകളും അദ്ദേഹത്തിന്റെ കൃതിയിലെ പ്രധാന വരികളും ഫോട്ടോ സഹിതം സ്ഥാനം പിടിച്ചിരിക്കുകയാണ്.
സാംസ്കാരിക കേരളത്തിന്റെ ചരിത്രത്തിൽ മാറ്റിനിർത്താൻ കഴിയാത്ത എഴുത്തിന്റെ പെരുന്തച്ചന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടന ചടങ്ങിലെ പ്രസംഗം അവസാനിപ്പിച്ചത്.
എംടിയുടെ കലാസൃഷ്ടികളിലൂടെ കടന്നു പോകാതെ ഒരു വിദ്യാർത്ഥിക്കും അവരുടെ സ്കൂൾ കാലഘട്ടം അവസാനിപ്പിക്കാൻ കഴിയില്ല.
അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഈ ഓർമ്മചിത്രം കലോത്സവവേദിയിൽ സന്ദർശിക്കുന്ന ഏതൊരു വിദ്യാർത്ഥിയുടെയും മനസ്സിലൂടെ എംടിയുടെ സ്വന്തം കുട്ടിയുടെത്തിയും ദ്രൗപതിയും ഭീമനും ഒരു നനുത്ത ഓർമ്മയായി തന്നെ കടന്നു പോകും.
-Athira Krishna S R
Article by Athira Krishna S R
ICJ Calicut Press Club 7736986634
#Despite #leaving #MTvasudevannair #full #memories