തിരുവനന്തപുരം: (truevisionnews.com) അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു. എംഎൽഎ ആന്റണി രാജു സ്വാഗതം പറഞ്ഞ ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐ എ എസ് പതാക ഉയർത്തി.
അഞ്ച് നാൾ നീണ്ടു നിൽക്കുന്ന ആഘോഷ ദിനങ്ങൾക്കാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർന്നത്തോട് കൂടി തുടക്കം കുറിച്ചത്.
ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, റിസപ്ഷൻ കമ്മറ്റി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എൻ സി സി, എസ് പി സി വിദ്യാർഥികളുടെ ബാന്റ് മേളം കലോത്സവ നഗരിയെ ആവേശത്തിലാക്കി. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അൽപ്പസമയത്തിനകം മുഖ്യമന്ത്രി നിർവഹിക്കും.
#Flags #fly #State #School #Arts #Festival #Inaugural #meeting #shortly