കണ്ണൂർ : ( www.truevisionnews.com) "വേദികളിൽ നിന്ന് വേദികളിലേക്ക് ഈ യാത്ര തുടങ്ങിയിട്ട് പത്തൊൻപത് വർഷമായി, കുഞ്ഞുമക്കളുടെ മുഖം കാണുമ്പോൾ ഉള്ള സന്തോഷമൊന്ന് വേറെയാ, കലോത്സവക്കാലമായാൽ പിന്നെ വീട്ടിൽ ഇരിക്ക പൊറുതി കിട്ടില്ല" തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കലോത്സവം ആസ്വദിക്കാനുള്ള യാത്രയിലാണ് കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശി ജയ നിവാസിൽ പി.കെ ജയരാമൻ.
ഇന്ന് രാത്രി മാവേലി എക്സ് പ്രസിൽ വെച്ചാണ് ട്രൂവിഷൻ ന്യൂസ് സംഘം കലയുടെ വസന്തം മനസിൽ മായാതെ സൂക്ഷിക്കുന്ന ഈ അറുപത്തിനാലുകാരനെ പരിചയപ്പെടുന്നത്.
മാസങ്ങൾക്ക് മുമ്പേ ട്രെയിൻ ടിക്കറ്റും തിരുവനന്തപുരത്ത് മുറിയും ബുക്ക് ചെയ്ത് അഞ്ചുനാൾ ആഘോഷമാക്കാൻ തീരുമാനിച്ചു. നാളെ രാവിലെ മുതൽ വേദികളിൽ നിന്ന് വേദികളിലേക്കുള്ള ഓട്ടപാച്ചിൽ തുടങ്ങും.
പൂരക്കളി മുതൽ ലളിതഗാനം വരെ ആസ്വദിക്കും. പഞ്ചവാദ്യവും ഒപ്പനയും തിരുവാതിരയുമാണ് ഏറെ ആഹ്ലാദം പകരുന്നത്. "ഹയർ സെക്കണ്ടറി പഠനം കഴിഞ്ഞാൽ പ്രെഫഷണൽ കോഴ്സുകൾ തേടുന്ന തോടെ അവരുടെ കലയും അവസാനിക്കും , എങ്കിലും കേരളം മാത്രമാണ് ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച ജയരാമൻ പറയുന്നു.
1990 ലെ ആലപ്പുഴ കലോത്സവത്തിലാണ് ആദ്യം പങ്കെടുത്തത്. 96 ൽ കണ്ണൂരിൽ കലോത്സവം എത്തിയപ്പോഴാണ് മുഴുനീള അസ്വാദകനായത്. 2007 ലും 17 ലും കണ്ണൂരിൽ കലോത്സവത്തിന് വേദിയായപ്പോൾ സംഘാടകൻ്റെ കുപ്പായമണിഞ്ഞു. കാസർക്കോടും കോഴിക്കോടും അങ്ങിനെ ഒട്ടുമിക്ക ജില്ലകളിലും ഈ കലാ പ്രേമി എത്തിയിട്ടുണ്ട്.
അതെ പ്രായഭേദമന്യേ ദേശമന്യേ എല്ലാ അതിർ വരമ്പുകളും മായുക്കുന്നതാണ് ഈ കൗമാ കലാ മാമാങ്കം.
#To #beat #instrument #regularly #Jayaraman #from #Kannur #drove #to #the #arts #festival