ഹൈദരാബാദ്: ( www.truevisionnews.com ) പുതുവത്സരാശംസ നേർന്നതിനെ തുടർന്ന് പെൺസുഹൃത്തിന്റെ കുടുംബാംഗങ്ങൾ മർദ്ദിച്ചതിനെ തുടർന്ന് 16കാരൻ ആത്മഹത്യ ചെയ്തു.
തെലങ്കാനയിലെ 10ാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. ജനുവരി ഒന്നാം തീയതി പുതുവത്സര ദിനത്തിൽ പത്താം ക്ലാസുകാരൻ പെൺസുഹൃത്തിന് പുതുവത്സരാശംസകൾ നേർന്നിരുന്നു.
സിർസില ജില്ലയിലെ രാജണ്ണ ഗ്രാമത്തിലെ ശിവകിഷോറാണ് മരിച്ചത്. തന്നെയും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മരിച്ച കുട്ടിയുടെ മാതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ബുധനാഴ്ച പെൺകുട്ടിയുടെ വീട്ടുകാർ മർദ്ദിച്ചത് മൂലം ദുഃഖിതനായാണ് ശിവകിഷോർ എത്തിയതെന്നും അമ്മ മൊഴി നൽകി. തുടർന്ന് മണിക്കൂറുകൾക്കം മകൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.
വിദ്യാർഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബം ഗ്രാമം വിട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി തെലങ്കാന പൊലീസ് അറിയിച്ചു
#Girlfriend #family #members #beat #her #up #wishing #her #Happy #NewYear #16 #year #old #commits #suicide