---
title: "#KeralaSchoolKalolsavam2025 | ദേവി കൃപ നെഞ്ചിലേറ്റി കുച്ചിപ്പുടിയിൽ കൃഷ്ണ വേണി നിറഞ്ഞാടി"
english_title: "#KrishnaVeni #filled #Kuchipudi #with #Devi #Kripa #her #chest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261210/krishnaveni-filled-kuchipudi-with-devi-kripa-her-chest"
published_at: "2025-01-05T12:23:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677a2c985270a_kuchippudi.jpg"
keywords: []
---

# #KeralaSchoolKalolsavam2025 | ദേവി കൃപ നെഞ്ചിലേറ്റി കുച്ചിപ്പുടിയിൽ കൃഷ്ണ വേണി നിറഞ്ഞാടി

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം കുച്ചിപ്പുടിയിൽ എ ഗ്രേഡ് നേടി കൃഷ്ണവേണി ആർഎസ്.

## Article Content

**തിരുവനന്തപുരം : **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം കുച്ചിപ്പുടിയിൽ എ ഗ്രേഡ് നേടി കൃഷ്ണവേണി ആർഎസ്.

പേരാമ്പ്ര ഹൈസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് താരം

കലാമണ്ഡലം വിദ്യാ ശ്രീജിത്തിന്റെ ശിക്ഷണത്തിലാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്. ദുർഗാ ദേവി ഭക്തയോട് കാണിക്കുന്ന ദയ ആണ് കൃഷ്ണ വേണി കുച്ചുപ്പുടിയിൽ അവതരിപ്പിച്ചത്.

12 വർഷത്തോളമായി കുച്ചിപ്പുടി അഭ്യസിക്കുന്ന കൃഷ്ണ വേണി കലോത്സവ വേദികളിൽ നിരവധി തവണ മത്സരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് താരം സംസ്ഥാന തലത്തിലേക്ക് എത്തുന്നത്.

ആദ്യ തവണ തന്നെ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടുവാനും കൃഷ്ണവേണിക്ക് സാധിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261210/krishnaveni-filled-kuchipudi-with-devi-kripa-her-chest)