തിരുവനന്തപുരം: ( www.truevisionnews.com) അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗസൽ ആലാപനത്തിലും, ഒപ്പനയിലും വിജയം നെടി ഹിമിൻ സീഷ.
വയനാട് ജില്ലയിലെ ഡബ്ല്യൂ ഒ എച്ച് എസ് എസ് പിണങ്ങോട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഹിമിൻ.
തുടർച്ചയായ മൂന്നാം വർഷമാണ് ഗസൽ ആലാപനത്തിലും, ഒപ്പനയിലും ഹിമിൻ എ ഗ്രേഡ് സ്വന്തമാക്കുന്നത്.
അതെ സമയം മാപ്പിളപ്പാട്ട് ഇനത്തിൽ കൂടി മത്സരം ബാക്കിയുണ്ട്. ഗസലിൽ നഫ് ല എറണാകുളം എന്ന അധ്യാപകന് കീഴിലും, ഒപ്പനയിൽ നാസർ പറശ്ശിനിക്കടവ് അധ്യാപകന് കീഴിലും, മാപ്പിളപ്പാട്ടിൽ ബാപ്പു മുട്ടിൽ എന്ന അധ്യാപകന് കീഴിലും ഹിമിൻ പരിശീലനം നേടുന്നുണ്ട്.
മുട്ടിൽ സ്വദേശിയായ അബ്ദുൾ സലാം, മറിയം ദമ്പതികളുടെ മകളാണ്.
സഹോദരിയായ ഡോ. റഷ 2015 ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ട് ഇനത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
#hattrick #win #Himin #Seesha #followed #success #Ghazal #and #Oppana