ന്യൂഡൽഹി: (truevisionnews.com) ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും ശൈത്യം അതിരൂക്ഷമാകുന്നു.
മൈനസ് 3 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 6 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടങ്ങളിലെ താപനില.
ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായതിനാൽ ഒട്ടേറെ ഹൈവേകൾ അടച്ചു.
അതേസമയം, ജമ്മുവിലേക്കും ഹിമാചലിലേക്കും ഇപ്പോഴും സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്.
കുടുങ്ങിക്കിടന്ന ആയിരക്കണക്കിനു സഞ്ചാരികളെ പലയിടങ്ങളിൽ നിന്നായി പൊലീസും സുരക്ഷ സേനയും രക്ഷപ്പെടുത്തുന്നുമുണ്ട്.
ജമ്മു കശ്മീരിലെ പൂഞ്ചിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മുഗൾ റോഡ് 4 ദിവസമായി അടച്ചിട്ടിരിക്കുകയാണ്.
കശ്മീർ താഴ്‌വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില പാസും അടച്ചു.
ശ്രീനഗറിലെ ദാൽ തടാകം തണുത്തുറഞ്ഞ നിലയിലാണ്. നാളെ മുതൽ ഹിമാചലിലും ജമ്മു കശ്മീരിലും ശീതതരംഗമെത്തുമെന്നും മുന്നറിയിപ്പുണ്ട്.
#Heavy #fog #North #India #cold #severe #many #highways #closed.