---
title: "#keralaschoolkalolsavam2025 | വീണ വാദനത്തിൽ അനഘക്ക് ഹാട്രിക്"
english_title: "#Anaghak #hattrick #in #veena #playing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261209/anaghak-hattrick-in-veena-playing"
published_at: "2025-01-05T12:18:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677a2b9c01aad_veena.jpg"
keywords: []
---

# #keralaschoolkalolsavam2025 | വീണ വാദനത്തിൽ അനഘക്ക് ഹാട്രിക്

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം വീണ വാദനത്തിൽ ഒന്നാമത് എത്തി അനഘ എ ഹാട്രിക്ക് ജയം നേടി. പുനലൂർ താലൂക്ക് സമാജം ഗേൾസ് ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

## Article Content

**തിരുവനന്തപുരം : **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം വീണ വാദനത്തിൽ ഒന്നാമത് എത്തി അനഘ എ ഹാട്രിക്ക് ജയം നേടി. പുനലൂർ താലൂക്ക് സമാജം ഗേൾസ് ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

കർണ്ണാടക സംഗീതത്തിൽ ജില്ലാ കലോത്സവത്തിൽ മത്സരിച്ചിരുന്നു.

വീണ വാദനത്തിൽ സ്വാതി തിരുനാൾ സംഗീത കോളേജിലെ അധ്യാപിക ആര്യ രാജും കർണ്ണാടക സംഗീതത്തിൽ പാലക്കാട് ചന്ദ്രനുമാണ് പരിശീലനം നൽകിയത്.

പുനലൂർ സ്വദേശി ബിനോ ഗംഗാധരൻ്റേയും ( ഓഫീസ് സൂപ്രണ്ട് ശ്രീ നാരായണ കോളേജ് ഓഫ് ടെക്നോളജി വടക്കേവിള ) അനു രാജിൻ്റെയും മകളാണ് . ഇരുവരും കലാ പശ്ചാതലമുള്ളവരാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261209/anaghak-hattrick-in-veena-playing)