---
title: "#keralaschoolkalolsavam2025 | ‘പുതുവർഷം വന്നെത്തിയിരിക്കുന്നു’; സമസ്യാ പൂരണത്തിൽ  എ ഗ്രേഡ് നേടി ആദർശ് വി "
english_title: "#The #NewYear #is #here #Adarsh​​V #got #A #grade #SamasyaPuranam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261206/the-newyear-is-here-adarshv-got-a-grade-samasyapuranam"
published_at: "2025-01-05T11:40:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677a22b6a531f_samasya.jpg"
keywords: []
---

# #keralaschoolkalolsavam2025 | ‘പുതുവർഷം വന്നെത്തിയിരിക്കുന്നു’; സമസ്യാ പൂരണത്തിൽ  എ ഗ്രേഡ് നേടി ആദർശ് വി 

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം സമസ്യാ പൂരണത്തിൽ എ ഗ്രേഡ് നേടി ആദർശ് വി.

## Article Content

**തിരുവനന്തപുരം : **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം സമസ്യാ പൂരണത്തിൽ എ ഗ്രേഡ് നേടി ആദർശ് വി.

കോഴിക്കോട് ഇ എം എച്ച് എസ് എസ് ചിന്മയ വിദ്യാലയ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ കൊച്ചു മിടുക്കൻ. കോഴിക്കോട് സ്വദേശികളായ ഹോമർ നായർ, ദിവ്യ ഹോമർ ദമ്പതികളുടെ മകനാണ്.

കലോത്സവ വേദികളിൽ സജീവ സാന്നിധ്യമായ ആദർശ് സബ്ജില്ലയിൽ ഏഴ് ഇനത്തിലും ജില്ല തലത്തിൽ നാല് ഇനത്തിലും മത്സരിച്ചാണ് സംസ്ഥാന സ്കൂൾ കലോത്സവം വേദിയിൽ കന്നി അംഗത്തിന് എത്തുന്നത്.

അഞ്ചാം ക്ലാസ് മുതൽ തന്നെ സംസ്‌കൃത പഠനത്തിൽ ശ്രദ്ധ നൽകിയിരുന്നു. പുതുവർഷം വന്നെത്തിയിരിക്കുന്നു എന്ന സംസ്‌കൃത വിഷയത്തെ എഴുതിയാണ് ആദർശ് വിജയം നേടിയത്.

സ്വന്തമായി സംസ്‌കൃത പഠനം സ്വയക്തമാക്കിയ ആദർശ് ഇംഗ്ലീഷ് ഹിന്ദി പ്രശ്നോത്തരിയിലും ശ്രദ്ധേയമായ വിജയം ജില്ല തലത്തിൽ നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261206/the-newyear-is-here-adarshv-got-a-grade-samasyapuranam)